Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Anticipatory Bail

Kollam

മ​ര്‍​ദ​നം, ഭീ​ഷ​ണി: ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം ന​ല്‍​കി​യി​ട്ടും നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നാ​കാ​തെ യു​വാ​വ്‌

കൊ​ല്ലം: വി​ദേ​ശ​ത്തെ ബി​സി​ന​സ്‌ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളെ​ത്തു​ട​ര്‍​ന്ന്‌ കേ​സി​ല​ക​പ്പെ​ട്ട യു​വാ​വി​ന് ഹൈ​ക്കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടും സ്വ​ന്തം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ക​ഴി​യാ​തെ നാ​ലു വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി ദു​രി​ത​ജീ​വി​തം. പ​ത്ത​നം​തി​ട്ട വ​ള്ളി​ക്കോ​ട്‌ ന​രി​യാ​പു​രം ദ​തേ​വ​ര​യ്യ​ത്ത്‌ ഹൗ​സി​ല്‍ സ​ന്തോ​ഷ്‌ ക​രു​ണാ​ക​ര​നാ(48)​ണ് ഈ ​ദു​ര​വ​സ്ഥ.

ഇ​ത്‌ സം​ബ​ന്ധി​ച്ച്‌ സ​ന്തോ​ഷി​ന്‍റെ മാ​താ​വ്‌ ക​മ​ല​മ്മ ക​രു​ണാ​ക​ര​ന്‍ ഡി​ജി​പി, എ​ഡി​ജി​പി, ജി​ല്ലാ പൊലിസ്‌ മേ​ധാ​വി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മി​ഷ​ന്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക്‌ പ​രാ​തി ന​ല്‍​കി. റിട്ട.പൊലിസ് ഉദ്യോ ഗസ്ഥന്‍റെ ബ​ന്ധു​വാ​ണെ​ന്ന്‌ അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​റീ​സ സ്വ​ദേ​ശി അ​ജി​ത്‌​കു​മാ​ര്‍ മോ​ഹ​പ​ത്ര​യു​ടെ സ്വാ​ധീ​ന​വും ഭീ​ഷ​ണി​ക​ളും മൂ​ല​മാ​ണു മ​ക​നു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തെ​ന്നാ​ണു മാ​താ​വി​ന്‍റെ പ​രാ​തി. വി​ദേ​ശ​ത്തു ന​ട​ന്ന ബി​സി​ന​സ്‌ ത​ര്‍​ക്ക​ങ്ങ​ളു​ടെ തു​ട​ര്‍​ച്ച​യാ​യി മ​ക​നെ​തി​രേ അ​ജി​ത്‌​കു​മാ​ര്‍ മോ​ഹ​പ​ത്ര കേ​ര​ള​ത്തി​ല്‍ കേ​സു​ക​ള്‍ ന​ല്‍​കി​യ​താ​യും പൊലി സി​നെ സ്വാ​ധീ​നി​ച്ചു നി​യ​മ​ന​ട​പ​ടി​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്‌​ത​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

2020ല്‍ ​സ​ന്തോ​ഷ്‌ ക​രു​ണാ​ക​ര​നെ​തി​രേ ഇ​ന്‍​ഫോ​പാ​ര്‍​ക്ക്‌ പൊലിസ്‌ സ്‌​റ്റേ​ഷ​നി​ല്‍ കേ​സെ​ടു​ത്തു. തു​ട​ര്‍​ന്ന്‌ ക​ട​വ​ന്ത്ര പൊലിസ്‌ സ്‌​റ്റേ​ഷ​നി​ലും എ​റ​ണാ​കു​ളം ടൗ​ണ്‍, സൗ​ത്ത്‌ പൊലിസ്‌ സ്‌​റ്റേ​ഷ​നു​ക​ളി​ലും മ​റ്റ്‌ ര​ണ്ടു കേ​സു​ക​ളും ര​ജി​സ്‌​റ്റ​ര്‍ ചെ​യ്‌​തു. വി​ദേ​ശ​ത്തു ന​ട​ന്ന ബി​സി​ന​സ്‌ ഇ​ട​പാ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളെ പൊലിസി​ന്‍റെ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച്‌ ക്രി​മി​ന​ല്‍ കേ​സു​ക​ളാ​ക്കി മാ​റ്റി​യെ​ന്നാ​ണു പ​രാ​തി.

കേ​ര​ള ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച സ​ന്തോ​ഷി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം ല​ഭി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന്‌ 2021 ഏ​പ്രി​ല്‍ 16ന് ഇ​ന്‍​ഫോ​പാ​ര്‍​ക്ക്‌ പൊലിസ്‌ സ്‌​റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​യി ജാ​മ്യ​ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി. എ​ന്നാ​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥന്‍റെ മു​മ്പി​ല്‍ ഹാ​ജ​രാ​കാ​ന്‍ വ​ന്ന സ​ന്തോ​ഷി​നെ അ​ന്ന​ത്തെ ക​ട​വ​ന്ത്ര എ​സ്‌എ​ച്ച്‌ഒ ടി.​ഡി. പ്ര​ജീ​ഷ്‌ അ​വി​ടെ കാ​ത്തു​നി​ന്ന്‌ ക​സ്‌​റ്റ​ഡി​യി​ല്‍ കൊ​ണ്ടു​പോ​യി.

തു​ട​ര്‍​ന്നു സ​ത്യ​ജി​ത്‌ എ​ന്ന മ​റ്റൊ​രു പൊലിസു​കാ​ര​നും ചേ​ര്‍​ന്ന്‌ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ചെ​ന്നും ആ​ന്ത​രാ​വ​യ​വ​ങ്ങ​ള്‍​ക്ക്‌ ഗു​രു​ത​ര​മാ​യി പ​രിക്കേ​റ്റ്‌ ലേ​ക്‌​ഷോ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

തു​ട​ര്‍​ന്നു​ള്ള ഭീ​ഷ​ണി മൂ​ലം മ​ക​ന്‍ നാ​ടു​വി​ട്ടെ​ന്നും ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ പ​ത്ത​നം​തി​ട്ട ജി​ല്ലാ പൊലിസ്‌ മേ​ധാ​വി​ക്കും ഡി​വൈ​എ​സ്‌​പി​ക്കും പ​രാ​തി​ക​ള്‍ ന​ല്‍​കി​യി​ട്ടും ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ന്നും ക​മ​ല​മ്മ ആ​രോ​പി​ക്കു​ന്നു.

അ​തി​നി​ടെ, മ​ക​നെ​തി​രാ​യ കേ​സു​ക​ള്‍ ഒ​ത്തു​തീ​ര്‍​പ്പാ​ക്കാ​മെ​ന്നും നി​യ​മ​പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ചു കേ​ര​ള​ത്തി​ലേ​ക്ക്‌ മ​ട​ങ്ങാ​നു​ള്ള സാ​ഹ​ച​ര്യം ഒ​രു​ക്കാ​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച്‌ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍​ത്ത​ക​യെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി എ​ത്തി​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യും ഒ​രു അ​ഭി​ഭാ​ഷ​ക​നും ചേ​ര്‍​ന്ന്‌ കു​ടും​ബ​ത്തി​ല്‍​നി​ന്ന്‌ ഏ​ക​ദേ​ശം 95 ല​ക്ഷം രൂ​പ കൈ​പ്പ​റ്റി​യ​താ​യും പ​രാ​തി​യി​ല്‍ ആ​രോ​പി​ക്കു​ന്നു.

വ്യാ​ജ വാ​ട്ട്‌​സാ​പ്പ്‌ സ​ന്ദേ​ശ​ങ്ങ​ളും സ്‌​ക്രീ​ന്‍ ഷോ​ട്ടു​ക​ളും ഉ​ന്ന​ത പൊലിസ്‌ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും അ​ഭി​ഭാ​ഷ​ക​രു​ടെ​യും ഇ​ഡി​യു​ടെ​യും പേ​രു​ക​ളും ഉ​പ​യോ​ഗി​ച്ച്‌ പ​ണം ത​ട്ടി​യെ​ടു​ത്തെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. സ​ന്തോ​ഷ്‌ ക​രു​ണാ​ക​ര​നെ​തി​രാ​യ കേ​സു​ക​ളു​ടെ പ​ശ്‌​ചാ​ത്ത​ലം, പൊലി സ്‌ ഉ​ദ്യോ​ഗ​സ്ഥരു​ടെ പ​ങ്ക്‌, ഭീ​ഷ​ണി​ക​ള്‍, പ​ണം കൈ​മാ​റി​യ ഇ​ട​പാ​ടു​ക​ള്‍, വ്യാ​ജ രേ​ഖ​ക​ളു​ണ്ടാ​ക്കി​യെ​ന്ന ആ​രോ​പ​ണം എ​ന്നി​വ​യെ​ല്ലാം സ്വ​ത​ന്ത്ര​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​ണ് ക​മ​ല​മ്മ​യു​ടെ ആ​വ​ശ്യം.

 

Kerala

കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സ്; റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

കോ​ഴി​ക്കോ​ട്: കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വ് റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​ൻ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് കോ​ട​തി മാ​റ്റി. റി​ബേ​ഷി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് കേ​സ് വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​യ​ത്.

കേ​സി​ൽ അ​റ​സ്റ്റി​ലാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് റി​ബേ​ഷ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം റി​ബേ​ഷി​നെ പ​ല​ത​വ​ണ ചോ​ദ്യം ചെ​യ്തി​രു​ന്നു. നി​ല​വി​ൽ ഈ ​കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​വാ​യ ജി​തി​ൽ ഭാ​സ്ക​റി​നെ മാ​ത്ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.

ഇ​യാ​ൾ​ക്ക് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​നി​ടെ​യാ​ണ് രാ​ഷ്ട്രീ​യ കേ​ര​ള​ത്തെ വ​ൻ വി​വാ​ദ​ത്തി​ലാ​ഴ്ത്തി​യ കാ​ഫി​ർ സ്ക്രീ​ൻ​ഷോ​ട്ട് പു​റ​ത്തു​വ​രു​ന്ന​ത്. തു​ട​ക്ക​ത്തി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​നാ​യ മു​ഹ​മ്മ​ദ് കാ​സി​മി​നെ പ്ര​തി​യാ​ക്കി​യാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​യ​ത്.

എ​ന്നാ​ൽ ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ന്‍ റി​ബേ​ഷ് രാ​മ​കൃ​ഷ്ണ​നാ​ണ് ഇ​ത് ആ​ദ്യം പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​തേ​സ​മ​യം കേ​സി​ൽ ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങി​യ ജി​തി​ൽ ഭാ​സ്ക​റി​ന് സി​പി​എം നേ​താ​ക്ക​ൾ വ​ൻ സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

 

Kerala

നിതിന്‍ രാജിന്‍റെ മരണം: ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ, ഹൈക്കോടതി വിധി പറയാന്‍ മാറ്റി

കൊച്ചി: അഞ്ചരക്കണ്ടി ദത്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്‍റെ മരണത്തില്‍ ഡോ. റാമിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. നിതിന്‍ രാജിന് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ലോണ്‍ ആപ്പുകളുടെ ഭീഷണിയെ തുടര്‍ന്നാണ് വിദ്യാര്‍ഥി ജീവനൊടുക്കിയതെന്നുമാണ് ഡോ. റാമിന്‍റെ വാദം.

തന്നെ ഇതിലേക്ക് അനാവശ്യമായി വലിച്ചിഴച്ചതാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഡോ. റാം വാദിച്ചു. എന്നാല്‍ ഡോ. റാമിന് ജാമ്യം നല്‍കുന്നത് കേസ് അട്ടിമറിക്കപ്പെടാന്‍ കാരണമാകുമെന്നും റാമിനെതിരെ കൃത്യമായി തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

അഞ്ചു ദിവസത്തെ വാദത്തിന് ശേഷമാണ് നിലവില്‍ കേസ് വിധി പറയാനായി മാറ്റിയത്. മാധ്യമങ്ങള്‍ ഡോ. റാമിനെ വേട്ടയാടുന്നതായും കോടതിയില്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ അവരുടെ സാമൂഹികമായ കടമയാണ് ചെയ്യുന്നതെന്ന് കോടതി നിരീക്ഷിച്ചു.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം: മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: ക​ണ്ണൂ​ര്‍ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ ഡോ. ​എം. റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി. വി​ദ്യാ​ര്‍​ഥി​യു​ടെ മ​ര​ണ​വു​മാ​യി ത​നി​ക്ക് ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും അ​നാ​വ​ശ്യ​മാ​യി ത​ന്നെ പ്ര​തി ചേ​ര്‍​ത്ത​താ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഹ​ര്‍​ജി​യെ എ​തി​ര്‍​ത്ത് നി​തി​ന്‍റെ പി​താ​വ് തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി രാ​ജ​ന്‍ ക​ക്ഷി​ചേ​ര്‍​ന്നി​ട്ടു​ണ്ട്.

Kerala

ന​വ​കേ​ര​ള യാ​ത്ര: മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്കും പോ​ലീ​സു​കാ​ർ​ക്കും മു​ൻ​കൂ​ർ ജാ​മ്യം

ആ​ല​പ്പു​ഴ: ന​വ​കേ​ര​ള യാ​ത്ര​യ്ക്കി​ടെ കെ​എ​സ്‌​യ - യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദ്ദി​ച്ച കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ​മാ​ർ​ക്ക് വ​ൻ ആ​ശ്വാ​സം. കേ​സി​ലെ അ​ഞ്ച് പ്ര​തി​ക​ൾ​ക്കും ആ​ല​പ്പു​ഴ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.

മു​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ൺ​മാ​ൻ അ​നി​ൽ കു​മാ​ർ, പോ​ലീ​സു​കാ​രാ​യ എ​സ്. സ​ന്ദീ​പ്, അ​രു​ൺ, വി​പി​ൻ, ഷൈ​ജു എ​ന്നി​വ​ർ​ക്കാ​ണ് കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. കേ​സി​ൽ മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ൾ​ക്ക് ഒ​ടു​വി​ലാ​ണ് കോ​ട​തി പ്ര​തി​ക​ൾ​ക്ക് അ​നു​കൂ​ല​മാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത്.

ന​വ​കേ​ര​ള സ​ദ​സി​നി​ടെ ആ​ല​പ്പു​ഴ​യി​ൽ ക​രി​ങ്കൊ​ടി കാ​ണി​ച്ച പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് നേ​രെ ഗ​ൺ​മാ​ൻ​മാ​രും പോ​ലീ​സു​കാ​രും ചേ​ർ​ന്ന് ക്രൂ​ര​മാ​യ മ​ർ​ദ​നം അ​ഴി​ച്ചു​വി​ട്ടെ​ന്നാ​ണ് കേ​സ്. ഈ ​സം​ഭ​വ​ത്തി​ൽ വ​ലി​യ രാ​ഷ്ട്രീ​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

Kerala

കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹം: ഭര്‍ത്താവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

കൊച്ചി: കുംഭമേള വൈറല്‍ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്നു വിധി പറയും. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ കേസിലാണ് വിധി പറയുക. മകളെ തട്ടിക്കൊണ്ടു പോയി എന്നാണ് മധ്യപ്രദേശ് പോലീസില്‍ നല്‍കിയ പരാതി.

തനിക്ക് 18 വയസ് തികഞ്ഞതാണെന്നും മധ്യപ്രദേശിലേക്ക് പോവുകയാണെങ്കില്‍ താന്‍ ദുരഭിമാന കൊലയ്ക്ക് ഇരയാകാന്‍ സാധ്യതയുണ്ട്, കേരളത്തില്‍ ആയതു കൊണ്ട് മാത്രമാണ് സുരക്ഷിതയായി ഇരിക്കുന്നത് എന്നുമാണ് പെണ്‍കുട്ടിയുടെ വാദം.

എന്നാല്‍ മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് മധ്യപ്രദേശ് പൊലീസ് രംഗത്തെത്തി. ജനന സര്‍ട്ടിഫിക്കറ്റിനായി വ്യാജ വിവരങ്ങള്‍ നല്‍കിയെന്നും രേഖകള്‍ തിരുത്തി പ്രായം മാറ്റാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. ഫര്‍മാന്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ജാമ്യം നല്‍കരുത് എന്നുമാണ് മധ്യപ്രദേശ് പോലീസിന്‍റെ വാദം.

ആശുപത്രി രേഖകള്‍ പ്രകാരം പെണ്‍കുട്ടിയുടെ ജനന തിയതി 2009 ഡിസംബര്‍ 13 ആണെന്ന് മധ്യപ്രദേശ് സര്‍ക്കാരിന്‍റെ അഭിഭാഷകന്‍ പറഞ്ഞു. ജനന സര്‍ട്ടിഫിക്കറ്റും ആശുപത്രി രേഖകളും തമ്മില്‍ പൊരുത്തക്കേടുണ്ട്. ക്ഷേത്രത്തില്‍ നടന്ന വിവാഹത്തിന് നിയമസാധുതയില്ല. വിവാഹം മതാചാരപ്രകാരമല്ല നടന്നതെന്നുമാണ് മധ്യപ്രദേശ് പോലീസിന്‍റെ വാദം.

Kerala

കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: കും​ഭ​മേ​ള വൈ​റ​ൽ താ​ര​ത്തി​ന്‍റെ ഭ​ർ​ത്താ​വ് മു​ഹ​മ്മ​ദ് ഫ​ര്‍​മാ​ന്‍റെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ഇ​ന്ന് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ഫ​ര്‍​മാ​ന്‍റെ അ​റ​സ്റ്റ് ത​ട​ഞ്ഞു​ള്ള ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി നേ​ര​ത്തെ നീ​ട്ടി​വ​ച്ചി​രു​ന്നു. മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യെ മ​ധ്യ​പ്ര​ദേ​ശ് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ എ​തി​ര്‍​ത്തി​രു​ന്നു.

മ​ധ്യ​പ്ര​ദേ​ശി​ലാ​ണ് കേ​സി​ന്‍റെ എ​ഫ്ഐ​ആ​ര്‍ രജി​സ്റ്റ​ര്‍ ചെ​യ്ത​തെ​ന്നും സ്വാ​ഭാ​വി​ക മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ കേ​ര​ള​ത്തി​ലെ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​നി​ല്‍​ക്കി​ല്ലെ​ന്നു​മാ​യി​രു​ന്നു വാ​ദം. ടാ​ന്‍​സി​റ്റ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ന​ല്‍​കേ​ണ്ടി​യി​രു​ന്ന​തെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ച​ത്. കേ​സി​ല്‍ ഇ​ന്ന് ഹൈ​ക്കോ​ട​തി എ​ന്ത് തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന​ത് നി​ര്‍​ണാ​യ​ക​മാ​ണ്.

മ​ധ്യ​പ്ര​ദേ​ശ് പോ​ലീ​സ് സ്വൈ​ര്യ​ജീ​വി​തം അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യും കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യും ദ​മ്പ​തി​ക​ൾ മ​ധ്യ​പ്ര​ദേ​ശ് ഹൈ​ക്കോ​ട​തി​യേ​യും സ​മീ​പി​ച്ചി​ട്ടു​ണ്ട്. അ​ധി​കൃ​ത​ർ വ്യാ​ജ ജ​ന​ന​സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ഏ​ക​പ​ക്ഷീ​യ​മാ​യി റ​ദ്ദാ​ക്കി​യ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ലു​ണ്ട്.

Kerala

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്: പ്രശോഭ് വത്സന് മുന്‍കൂര്‍ ജാമ്യമില്ല, ഹര്‍ജി തള്ളി

കൊച്ചി: ദളിത് യുവതിയെ പീഡിപ്പിച്ച കേസില്‍ പാലക്കാട് നഗരസഭാ കൗണ്‍സിലര്‍ പ്രശോഭ് സി. വത്സന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റീസ് എ. ബദറൂദ്ദീന്‍റെ ബെഞ്ചാണ് പ്രശോഭ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി തള്ളിയത്.

മണ്ണാര്‍ക്കാട് എസ്‌സി എസ്‌ടി പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് ഹൈക്കോടതിയില്‍ പ്രശോഭ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. തനിക്കെതിരെയുള്ള പരാതി അടിസ്ഥാനരഹിതമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ അടക്കം സാങ്കേതിക പിഴവുണ്ടെന്നും ചൂണ്ടിക്കാണിച്ചാണ് പ്രശോഭ് മുന്‍കൂര്‍ ജാമ്യപേക്ഷ സമര്‍പ്പിച്ചത്.

എന്നാല്‍ ഇത് കോടതി പരിഗണിച്ചില്ല. കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് പ്രോസിക്യൂഷന്‍ ജാമ്യത്തെ എതിര്‍ത്തത്. ജോലി വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് ദളിത് യുവതി പ്രശോഭിനെതിരെ പരാതി നല്‍കിയത്.

പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായെന്നും ഇതറിഞ്ഞതോടെ ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിക്കാന്‍ നിര്‍ബന്ധിച്ചെന്നും യുവതി പറഞ്ഞിരുന്നു. പരാതി എത്തിയതിന് പിന്നാലെ പ്രശോഭിനെ കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

Kerala

'കേസ് രാഷ്ട്രീയപ്രേരിതം, നടന്നത് ഔദ്യോഗിക കൃത്യനിർവഹണം': മുൻകൂർ ജാമ്യാപേക്ഷയുമായി ഗൺമാൻമാർ

ആലപ്പുഴ: നവകേരള യാത്രയിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന കേസ് രാഷ്ട്രീയപ്രേരിതമെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ. ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

തങ്ങൾക്കെതിരെയുള്ള കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും കേസിന് പിന്നിൽ രാഷ്ട്രീയ-വ്യക്തി വിരോധമാണെന്നും ഗൺമാൻമാർ കോടതിയെ ബോധിപ്പിച്ചു.

മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ച് വരികയും വാഹനത്തിൽ ഇടിക്കുകയും ചെയ്തു. സെഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് ഇടപെട്ടത്. നടന്നത് ഔദ്യോഗിക കൃത്യനിർവഹണം മാത്രമാണെന്നും ഹർജിയിൽ പറയുന്നു.

യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ കേസ് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണെന്നും ഗൺമാൻമാർ ചൂണ്ടിക്കാട്ടുന്നു. ആദ്യ അന്വേഷണ റിപ്പോർട്ടിലും തങ്ങൾ ചെയ്തത് ഔദ്യോഗിക കൃത്യനിർവഹണമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തങ്ങൾക്ക് യാതൊരുവിധ ക്രിമിനൽ പശ്ചാത്തലവുമില്ല.

ഔദ്യോഗിക ജീവിതം തകർക്കാനും പൊതുസമൂഹത്തിൽ അപമാനിതരാക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. കേസിൽ ഒളിവിൽ പോകുകയോ തെളിവ് നശിപ്പിക്കുകയോ ചെയ്യില്ല.
അറസ്റ്റ് ചെയ്താൽ അക്രമിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയാൽ ഉടൻ ജാമ്യത്തിൽ വിട്ടയക്കണമെന്നാണ് മുൻകൂർ ജാമ്യഹർജിയിലെ പരാമർശം.

Kerala

കുംഭമേള താരത്തിന്‍റെ ഭര്‍ത്താവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് മധ്യപ്രദേശ് സര്‍ക്കാർ

കൊ​​​ച്ചി: വൈ​​​റ​​​ല്‍ കും​​​ഭ​​​മേ​​​ള​​​താ​​​ര​​​ത്തി​​​ന്‍റെ ഭ​​​ര്‍ത്താ​​​വ് ഫ​​​ര്‍മാ​​​ന്‍റെ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യെ എ​​​തി​​​ര്‍ത്ത് മ​​​ധ്യ​​​പ്ര​​​ദേ​​​ശ് സ​​​ര്‍ക്കാ​​​ര്‍ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍.

എ​​​ന്തു​​​കൊ​​​ണ്ടാ​​​ണു കേ​​​ര​​​ള​​​ത്തി​​​ല്‍ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യ​​​ത്തി​​​നു ശ്ര​​​മി​​​ച്ച​​​തെ​​​ന്ന് ബോ​​​ധി​​​പ്പി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ജ​​​ന​​​ന​​​സ​​​ര്‍ട്ടി​​​ഫി​​​ക്ക​​​റ്റ് റ​​​ദ്ദാ​​​ക്കി​​​യ​​​തി​​​നെ​​​തി​​​രേ മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ദ​​​മ്പ​​​തി​​​ക​​​ള്‍ ഹ​​​ര്‍ജി ന​​​ല്‍കി​​​യി​​​ട്ടു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്ക​​​രു​​​തെ​​​ന്നു​​​മാ​​​ണ് ആ​​​വ​​​ശ്യം.

മ​​​ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി ആ​​​രോ​​​പി​​​ച്ച് താ​​​ര​​​ത്തി​​​ന്‍റെ പി​​​താ​​​വ് മ​​​ധ്യ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍കി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഭ​​​ര്‍ത്താ​​​വ് ഫ​​​ര്‍മാ​​​നെ​​​തി​​​രേ കേ​​​സെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Madhya Pradesh government opposes anticipatory bail plea of ​​Kumbh Mela star's husbandമ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ല്‍ എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​തി​​​നാ​​​ല്‍ കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ ഇ​​​തൊ​​​രു സാ​​​ധാ​​​ര​​​ണ മു​​​ന്‍കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നു മ​​​ധ്യ​​​പ്ര​​​ദേ​​​ശ് ഡി​​​ജി​​​പി​​​യെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച് അ​​​ഡീ​​​ഷ​​​ണ​​​ല്‍ സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ എ​​​സ്‌.​​​വി. രാ​​​ജു അ​​​റി​​​യി​​​ച്ചു. മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ കോ​​​ട​​​തി​​​ക​​​ളെ സ​​​മീ​​​പി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഹ​​​ര്‍ജി​​​ക്കാ​​​രെ അ​​​റ​​​സ്റ്റി​​​ല്‍നി​​​ന്നു സം​​​ര​​​ക്ഷി​​​ക്കു​​​ന്ന ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്കാ​​​മെ​​​ന്ന് കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ പ​​​റ​​​ഞ്ഞു.

എ​​​ഫ്‌​​​ഐ​​​ആ​​​ര്‍ അ​​​ട​​​ക്ക​​​മു​​​ള്ള രേ​​​ഖ​​​ക​​​ള്‍ ഹാ​​​ജ​​​രാ​​​ക്കാ​​​ന്‍ എ​​​എ​​​സ്ജി സ​​​മ​​​യം തേ​​​ടി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്ന് ഹ​​​ര്‍ജി പി​​​ന്നീ​​​ട് പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; ഷി​യാ​സ് ക​രീ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ൽ ന​ട​നും ബി​ഗ്ബോ​സ് താ​ര​വു​മാ​യ ഷി​യാ​സ് ക​രീ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി കോ​ട​തി. എ​റ​ണാ​കു​ളം ജി​ല്ലാ കോ​ട​തി​യാ​ണ് ഷി​യാ​സ് ക​രീ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

പ്ര​ണ​യം ന​ടി​ച്ച് സാ​മ്പ​ത്തി​ക​മാ​യും ലൈം​ഗി​ക​മാ​യും ചൂ​ഷ​ണം ചെ​യ്ത​തെ​ന്നാ​യി​രു​ന്നു കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി​യു​ടെ പ​രാ​തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് കോ​ഴി​ക്കോ​ട്ടേ​ക്ക് മാ​റ്റി​യി​രു​ന്നു.

കൊ​ച്ചി സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന് പ​രാ​തി ന​ല്‍​കി​യ​ത്. 2024 മു​ത​ല്‍ ഷി​യാ​സ് ക​രീം ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ന​ട​ത്തു​ന്നു​വെ​ന്നും ന​ഗ്ന ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് പ​ണം ത​ട്ടി​യ​തെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം: ഡോ. ​എം.​കെ. റാം ​ഹൈ​ക്കോ​ട​തി​യി​ൽ; 17 ദി​വ​സ​മാ​യി ഒ​ളി​വി​ലു​ള്ള പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

കൊ​ച്ചി: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ളേ​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ർ​ത്ഥി നി​തി​ൻ രാ​ജി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്ത​പ്പെ​ട്ട ഒ​ന്നാം പ്ര​തി ഡോ. ​എം.​കെ. റാം ​മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. നേ​ര​ത്തെ ത​ല​ശ്ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ഇ​യാ​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് പ്ര​തി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണ​ശേ​ഷം ക​ഴി​ഞ്ഞ 17 ദി​വ​സ​മാ​യി ഡോ. ​എം.​കെ. റാം ​ഒ​ളി​വി​ലാ​ണ്. ഇ​യാ​ൾ​ക്കാ​യി ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ലെ 16-ഓ​ളം കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​ൻ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​യ സം​ഗീ​ത ന​മ്പ്യാ​ർ​ക്ക് നേ​ര​ത്തെ ത​ല​ശ്ശേ​രി കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​വ​ർ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക​ണ്ണൂ​ർ എ​സി​പി ആ​ർ. ഹ​രി​പ്ര​സാ​ദി​ന് മു​ൻ​പാ​കെ ഹാ​ജ​രാ​യി മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

കേ​സ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ വൈ​കു​ക​യാ​ണെ​ന്നും ആ​രോ​പി​ച്ച് നി​തി​ൻ രാ​ജി​ന്‍റെ കു​ടും​ബം രം​ഗ​ത്തു​ണ്ട്. നീ​തി ല​ഭി​ക്കാ​നാ​യി മു​ഖ്യ​മ​ന്ത്രി​യെ​യും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​യും സ​മീ​പി​ക്കാ​നാ​ണ് കു​ടും​ബ​ത്തി​ന്‍റെ തീ​രു​മാ​നം. കോ​ളേ​ജി​ലെ മാ​ന​സി​ക പീ​ഡ​ന​ത്തെ​ത്തു​ട​ർ​ന്നാ​ണ് നി​തി​ൻ രാ​ജ് ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​രോ​പ​ണം.

National

പാ​സ്‌​പോ​ർ​ട്ട് വി​വാ​ദം: പ​വ​ൻ ഖേ​ര മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി സു​പ്രീം കോ​ട​തി​യി​ൽ

ന്യൂ​ഡ​ൽ​ഹി: അ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ റി​നി​കി ഭു​യാ​ൻ ശ​ർ​മ​യ്ക്ക് ഒ​ന്നി​ല​ധി​കം വി​ദേ​ശ പാ​സ്‌​പോ​ർ​ട്ടു​ക​ളും വി​ദേ​ശ​ത്ത് അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ളും ഉ​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് വ​ക്താ​വ് പ​വ​ൻ ഖേ​ര സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചു. ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തി​നെ​ത്തു​ട​ർ​ന്നാ​ണ് ഈ ​നീ​ക്കം.

ഏ​പ്രി​ൽ ആ​ദ്യ​വാ​രം ഡ​ൽ​ഹി​യി​ലും ഗു​വാ​ഹ​ത്തി​യി​ലും ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ങ്ങ​ളി​ൽ, അ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ​ക്ക് യു​എ​ഇ, ഈ​ജി​പ്ത് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ പാ​സ്‌​പോ​ർ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നും വി​ദേ​ശ​ത്ത് വ​ലി​യ നി​ക്ഷേ​പ​ങ്ങ​ൾ ഉ​ണ്ടെ​ന്നും പ​വ​ൻ ഖേ​ര ആ​രോ​പി​ച്ചി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ തെ​റ്റാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റി​നി​കി ഭു​യാ​ൻ ശ​ർ​മ ന​ൽ​കി​യ പ​രാ​തി​യി​ൽ ഗു​വാ​ഹ​ത്തി ക്രൈം ​ബ്രാ​ഞ്ച് ഖേ​ര​യ്ക്കെ​തി​രെ വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​യ്ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി കേ​സെ​ടു​ത്തു.

ഏ​പ്രി​ൽ 24-ന് ​പ​വ​ൻ ഖേ​ര​യു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ട് ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ത് വെ​റും അ​പ​കീ​ർ​ത്തി​ക്കേ​സ് മാ​ത്ര​മ​ല്ലെ​ന്നും, വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൗ​ര​വ​ക​ര​മാ​യ തെ​ളി​വു​ക​ൾ പ്ര​ഥ​മ​ദൃ​ഷ്ട്യാ ഉ​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തെ ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ തെ​ല​ങ്കാ​ന ഹൈ​ക്കോ​ട​തി പ​വ​ൻ ഖേ​ര​യ്ക്ക് ട്രാ​ൻ​സി​റ്റ് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും സു​പ്രീം കോ​ട​തി അ​ത് സ്റ്റേ ​ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് അ​സ​മി​ലെ കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി​യി​ൽ എ​ത്തി​യ​ത്. അ​വി​ടെ തി​രി​ച്ച​ടി നേ​രി​ട്ട​തോ​ടെ​യാ​ണ് ഇ​പ്പോ​ൾ വീ​ണ്ടും സു​പ്രീം​കോ​ട​തി​യു​ടെ സ​ഹാ​യം തേ​ടി​യി​രി​ക്കു​ന്ന​ത്.

തി​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ൽ ഈ ​കേ​സ് രാ​ഷ്ട്രീ​യ​മാ​യും വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ആ​രോ​പ​ണ​ങ്ങ​ൾ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി വാ​യ​ട​പ്പി​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു. അ​തേ​സ​മ​യം, വ്യാ​ജ​രേ​ഖ​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നാ​ണ് കേ​സെ​ടു​ത്ത​തെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കു​ന്നു. മെ​യ് 4-ന് ​തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തി​ന് ശേ​ഷ​മേ കേ​സി​ന്റെ ഗ​തി വ്യ​ക്ത​മാ​കൂ എ​ന്ന് അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ്മ പ്ര​തി​ക​രി​ച്ചു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഡോ. ​റാം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി സ്വ​കാ​ര്യ ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​ഡി​എ​സ് വി​ദ്യാ​ർ​ഥി ആ​ർ.​എ​ൽ. നി​തി​ൻ​രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി ഡോ. ​റാം ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്.

റാ​മി​ന്‍റെ മു​ന്‍​കൂ​ര്‍​ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ​ദി​വ​സം ത​ല​ശേ​രി ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം അം​ഗീ​ക​രി​ച്ചാ​ണ് ത​ല​ശേ​രി കോ​ട​തി അ​ധ്യാ​പ​ക​ന് ജാ​മ്യം നി​ഷേ​ധി​ച്ച​ത്.

അ​തേ​സ​മ​യം ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി അ​സോ​സി​യ​റ്റ് പ്രൊ​ഫ​സ​ർ ഡോ. ​കെ.​ടി സം​ഗീ​ത ന​മ്പ്യാ​ർ​ക്ക് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു.

നി​തി​ൻ​രാ​ജ് നി​ര​ന്ത​ര അ​ധി​ക്ഷേ​പ​ത്തി​ന്‍റെ ഇ​ര​യെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. മാ​ർ​ച്ച് 13 മു​ത​ൽ ഒ​ന്നും ര​ണ്ടും പ്ര​തി​ക​ൾ പ​ല​വി​ധ​ത്തി​ൽ നി​തി​ൻ​രാ​ജി​നെ അ​പ​മാ​നി​ക്കു​ക​യും മോ​ശ​മാ​യി പെ​രു​മാ​റു​ക​യും ചെ​യ്തു.

സം​ഭ​വ ദി​വ​സം പ​ക​ൽ 12.30 മു​ത​ൽ ര​ണ്ടു​വ​രെ സ്റ്റാ​ഫ് റൂ​മി​ലും പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലും ഒ​ന്നാം പ്ര​തി എ​ത്തി​യ​തും സം​ശ​യാ​സ്പ​ദ​മാ​ണ്. സ്റ്റാ​ഫ് റൂ​മി​ലും പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലും ഡോ. ​റാം എ​ത്തി​യ​തി​ന്റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും സ​ഹോ​ദ​രി​ക്ക് നി​തി​ൻ​രാ​ജ് അ​യ​ച്ച ഓ​ഡി​യോ, വാ​ട്സ്ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി.

നി​തി​ൻ​രാ​ജി​നെ കാ​ഷ്വാ​ലി​റ്റി​യി​ൽ എ​ത്തി​ച്ച​പ്പോ​ൾ ഡോ. ​റാം ന​ട​ത്തി​യ​ത് സ​ഭ്യേ​ത​ര​മാ​യ പ​രാ​മ​ർ​ശ​മാ​ണെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; ഡോ.​എം.​കെ.​റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി, സം​ഗീ​ത​യ്ക്ക് ജാ​മ്യം

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ഡോ.​എം.​കെ.​റാ​മി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി. അ​തേ​സ​മ​യം പ്ര​തി​യാ​യ അ​ധ്യാ​പി​ക ഡോ.​സം​ഗീ​ത ന​മ്പ്യാ​ര്‍​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

കേ​സി​ൽ ക​ഴി​ഞ്ഞ​ദി​വ​സം വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു. വ​കു​പ്പ് മേ​ധാ​വി ഡോ. ​എം.​കെ. റാം ​ജാ​തി​യു​ടെ​യും നി​റ​ത്തി​ന്‍റെ​യും പേ​രി​ൽ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് നി​തി​ൻ മ​ര​ണ​ത്തി​ന് മു​ൻ​പ് ത​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്ന​താ​യി കു​ടും​ബം കോ​ട​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ഇ​ന്‍റേ​ണ​ൽ മാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും കു​ടും​ബം വ്യ​ക്ത​മാ​ക്കി.

നി​തി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നു​മാ​ണ് ഡോ. ​റാം കോ​ട​തി​യി​ല്‍ വാ​ദി​ച്ച​ത്. ഒ​രു ഓ​ണ്‍​ലൈ​ന്‍ ലോ​ണ്‍ ആ​പ്പി​ല്‍ നി​ന്നു​ള്ള ഭീ​ഷ​ണി​യെ​ത്തു​ട​ര്‍​ന്നാ​ണ് നി​തി​ന്‍ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്ര​തി​ഭാ​ഗം ഉ​ന്ന​യി​ക്കു​ന്ന പ്ര​ധാ​ന വാ​ദം. സം​ഭ​വ​ദി​വ​സം താ​ന്‍ സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്ന് ഡോ. ​സം​ഗീ​ത​യും കോ​ട​തി​യെ അ​റി​യി​ച്ചു.

വ്യാ​ഴാ​ഴ്ച ഹ​ര്‍​ജി​യി​ല്‍ വാ​ദം പൂ​ര്‍​ത്തി​യാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. വി​ധി വ​രു​ന്ന​തു​വ​രെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് ത​ട​യ​ണ​മെ​ന്ന ആ​വ​ശ്യം കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം, പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ര്‍​ഗ അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണ് ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

National

പ​വ​ൻ ഖേ​ര​യ്ക്ക് തി​രി​ച്ച​ടി; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി ത​ള്ളി

ഗു​വാ​ഹ​ത്തി: അ​സം മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ത ബി​ശ്വ ശ​ർ​മ​യു​ടെ ഭാ​ര്യ റി​ങ്കി ഭു​യാ​ൻ ശ​ർ​മ ന​ൽ​കി​യ പ​രാ​തി​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് പ​വ​ൻ ഖേ​ര​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി. കേ​സി​ൽ ഖേ​ര സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഗു​വാ​ഹ​ത്തി ഹൈ​ക്കോ​ട​തി ത​ള്ളി. ഇ​തോ​ടെ ഖേ​ര ഉ​ട​ൻ പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങേ​ണ്ടി വ​രു​മെ​ന്നാ​ണ് സൂ​ച​ന.

അ​സം മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ര്യ​യ്ക്ക് ഒ​ന്നി​ല​ധി​കം പാ​സ്‌​പോ​ർ​ട്ടു​ക​ൾ ഉ​ണ്ടെ​ന്നും വി​ദേ​ശ​ത്ത് അ​ന​ധി​കൃ​ത സ്വ​ത്തു​ക്ക​ളു​ണ്ടെ​ന്നും ഏ​പ്രി​ൽ അ​ഞ്ചി​ന് ന​ട​ത്തി​യ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​വ​ൻ ഖേ​ര ആ​രോ​പി​ച്ചി​രു​ന്നു. ഈ ​വി​വ​ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാം​ഗ്‌​മൂ​ല​ത്തി​ൽ മ​റ​ച്ചു​വെ​ച്ച​താ​യും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി റി​ങ്കി ഭു​യാ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ ഗു​വാ​ഹ​ത്തി ക്രൈം​ബ്രാ​ഞ്ച് പ​വ​ൻ ഖേ​ര​യ്‌​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഹ​ർ​ജി​യി​ൽ ഇ​രു​ഭാ​ഗ​ത്തി​ന്‍റെ​യും വാ​ദം കേ​ട്ട കോ​ട​തി ഏ​പ്രി​ൽ 21-ന് ​വി​ധി പ​റ​യാ​നാ​യി മാ​റ്റി​വെ​ച്ചി​രു​ന്നു. ഇ​ന്ന് വി​ധി പ്ര​സ്താ​വി​ച്ച കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി. നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​നാ​യി​രു​ന്നു നി​ർ​ദ്ദേ​ശം. മു​ൻ​കൂ​ർ ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ പ​വ​ൻ ഖേ​ര​യ്ക്ക് കീ​ഴ​ട​ങ്ങു​ക​യോ അ​ല്ലെ​ങ്കി​ൽ സ്ഥി​ര ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ക്കു​ക​യോ ചെ​യ്യാം.

കേ​സി​ന്‍റെ ഭാ​ഗ​മാ​യി അ​സം പോ​ലീ​സ് നേ​ര​ത്തെ ഡ​ൽ​ഹി​യി​ലെ ഖേ​ര​യു​ടെ വ​സ​തി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യ ന​ട​പ​ടി​യാ​ണി​തെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​മ്പോ​ൾ, അ​ന്വേ​ഷ​ണ​വു​മാ​യി ഖേ​ര സ​ഹ​ക​രി​ക്ക​ണ​മെ​ന്നാ​ണ് അ​സം സ​ർ​ക്കാ​രി​ന്‍റെ നി​ല​പാ​ട്.

Kerala

നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; അ​ധ്യാ​പ​ക​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ വി​ധി 25 ന്

​ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ അ​ധ്യാ​പ​ക​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ 25ന് ​വി​ധി പ​റ​യും. ക​ഴി​ഞ്ഞ പ​തി​നേ​ഴി​നാ​ണ് ഡോ. ​റാ​മും സം​ഗീ​ത ന​മ്പ്യാ​രും കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ത​ല​ശേ​രി ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. നി​തി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ​ങ്കി​ല്ലെ​ന്നും ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണം ലോ​ണ്‍ ആ​പ്പി​ന്‍റെ ഭീ​ഷ​ണി മൂ​ല​മാ​ണെ​ന്നും അ​ധ്യാ​പ​ക​രു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു. സം​ഭ​വ ദി​വ​സം പ്രി​ന്‍​സി​പ്പ​ലി​ന്‍റെ റൂ​മി​ല്‍ താ​ന്‍ ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും റാം ​വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് നി​തി​ന്‍ രാ​ജ് കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി​യ​ത്. തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ ഡോ. ​റാ​മും സം​ഗീ​ത​യും ഒ​ളി​വി​ല്‍ പോ​കു​ക​യാ​യി​രു​ന്നു.

National

പോ​ക്സോ കേ​സ്: അ​ജി കൃ​ഷ്ണ​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു

ന്യൂ​ഡ​ൽ​ഹി: പോ​ക്സോ കേ​സി​ൽ പ്ര​തി​യാ​യ എ​ച്ച്ആ​ർ​ഡി​എ​സ് സ്ഥാ​പ​ക ചെ​യ​ർ​മാ​ൻ അ​ജി കൃ​ഷ്ണ​ന് കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. ഡ​ൽ​ഹി സാ​കേ​ത് കോ​ട​തി​യാ​ണ് മു​ൻ‌​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കോ​ട​തി അ​ജി കൃ​ഷ്ണ​ന് നി​ർ​ദേ​ശം ന​ൽ​കി. അ​തേ​സ​മ​യം കേ​സി​ലെ ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക്ക് സം​ര​ക്ഷ​ണം ന​ൽ​കാ​നും കോ​ട​തി പോ​ലീ​സി​നോ​ട് നി​ർ​ദേ​ശി​ച്ചു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ത​ന്‍റെ മ​ക​ളെ അ​ജി കൃ​ഷ്ണ​ൻ പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് എ​ച്ച​ആ​ർ​ഡി​എ​സി​ലെ ജീ​വ​ന​ക്കാ​ര​ൻ ന​ൽ​കി​യി​രി​ക്കു​ന്ന പ​രാ​തി.

ത​ന്നെ ജോ​ലി​ക്കാ​യി ദൂ​രെ സ്ഥ​ല​ത്തേ​ക്ക് അ​യ​ച്ച​തി​നു​ശേ​ഷ​മാ​യി​രു​ന്നു അ​തി​ക്ര​മം. ത​ന്നെ ആ​ന്ധ്ര​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത് അ​റി​ഞ്ഞ​പ്പോ​ഴാ​ണ് മ​ക​ൾ സം​ഭ​വം പ​റ​ഞ്ഞ​തെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. പെ​ൺ​കു​ട്ടി കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ​തോ​ടെ കൗ​ൺ​സി​ലിം​ഗ് ന​ട​ത്തി​യ ശേ​ഷം വ​നി​താ ക​മ്മീ​ഷ​ന് പ​രാ​തി ന​ൽ​കു​ക​യും ചെ​യ്തു.

നി​ല​വി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്തി​യാ​ണ് എ​ഫ്ഐ​ഐ​ആ​ർ. പെ​ൺ​കു​ട്ടി സാ​കേ​ത് കോ​ട​തി​യി​ൽ ജ​ഡ്‌​ജി​ക്ക് മു​ൻ​പാ​കെ ര​ഹ​സ്യ​മൊ​ഴി​യും ന​ൽ​കി​യി​രു​ന്നു. മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; പ്രതികളുടെ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി 22ന് ​പ​രി​ഗ​ണി​ക്കും

ത​​​ല​​​ശേ​​​രി: അ​​​ഞ്ച​​​ര​​​ക്ക​​​ണ്ടി ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​​ലെ ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​ഡി​​​എ​​​സ് വി​​​ദ്യാ​​​ർ​​​ഥി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ഴ​​​മ​​​ല​​​ക്ക​​​ൽ പു​​​തു​​​ക്കു​​​ള​​​ങ്ങ​​​ര ന​​​ട​​​ത്ത​​​രി​​​ക​​​ത്തു വീ​​​ട്ടി​​​ൽ ആ​​​ർ.​​​എ​​​ൽ. നി​​​തി​​​ൻ രാ​​​ജ് ആ​​​ശു​​​പ​​​ത്രി കെ​​​ട്ടി​​​ട​​​ത്തി​​​ൽ​​നി​​​ന്നു ചാ​​​ടി മ​​​രി​​​ച്ച കേ​​​സി​​​ലെ ആ​​​രോ​​​പ​​​ണ​​​വി​​​ധേ​​​യ​​​രാ​​​യ പ്ര​​​തി​​​ക​​​ൾ ത​​​ല​​​ശേ​​​രി പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ഹ​​​ർ​​​ജി 22നു ​​​പ​​​രി​​​ഗ​​​ണി​​​ക്കും.

കോ​​​ള​​​ജി​​​ലെ ഓ​​​റ​​​ൽ പ​​​തോ​​​ള​​​ജി ആ​​​ൻ​​​ഡ് മൈ​​​ക്രോ ബ​​​യോ​​​ള​​​ജി മേ​​​ധാ​​​വി ഡോ. ​​​എം.​​​കെ. റാം, ​​​ഡോ. കെ.​​​ടി. സം​​​ഗീ​​​ത ന​​​മ്പ്യാ​​​ർ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ഭി​​​ഭാ​​​ഷ​​​ക​​​രാ​​​യ കി​​​ഷോ​​​ർ, വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ൻ എ​​​ന്നി​​​വ​​​ർ മു​​​ഖാ​​​ന്തി​​​രം മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ഫ​​​യ​​​ൽ ചെ​​​യ്ത​​​ത്.

ത​​ങ്ങ​​ളെ അ​​റ​​സ്റ്റ് ചെ​​യ്യാ​​ൻ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും മു​​ൻ​​കൂ​​ർ ജാ​​മ്യ​​ഹ​​ർ​​ജി​​യി​​ൽ തീ​​രു​​മാ​​ന​​മാ​​കു​​ന്ന​​ത് വ​​രെ താ​​ത്കാ​​ലി​​ക ജാ​​മ്യം അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും കാ​​ണി​​ച്ചു​​ള്ള ഹ​​ർ​​ജി​​യും സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ ഈ ​​ഹ​​ർ​​ജി​​യെ പ്രോ​​സി​​ക്യൂ​​ഷ​​ൻ ശ​​ക്ത​​മാ​​യി എ​​തി​​ർ​​ത്തു.

കേ​​സ് ഡ​​യ​​റി ഹാ​​ജ​​രാ​​ക്കാ​​ൻ കോ​​ട​​തി പോ​​ലീ​​സി​​നോ​​ടു നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ന്ന​​​തി​​​നു മു​​​മ്പ് നി​​​തി​​​ൻ ര​​​ണ്ടു മ​​​ണി​​​ക്കൂ​​​റോ​​​ളം കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ മു​​​റി​​​യി​​​ലാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ന്നും നി​​​തി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ ത​​​ങ്ങ​​​ൾ​​​ക്ക് യാ​​​തൊ​​​രു ബ​​​ന്ധ​​​വും ഇ​​​ല്ലെ​​​ന്നും ഡോ. ​​​റാ​​​മും ഡോ. ​​​സം​​​ഗീ​​​ത​​​യും മു​​ൻ​​കൂ​​ർ ജാ​​മ്യ​​ഹ​​ർ​​ജി​​യി​​ൽ പ​​റ​​യു​​ന്നു.

നി​​​തി​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ റൂ​​​മി​​​ലു​​​ള്ള സ​​​മ​​​യ​​​ത്ത് വൈ​​​സ് പ്രി​​​ൻ​​​സി​​​പ്പ​​​ലും ഡോ. ​​​ല​​​ത​​​യും ഉ​​​ൾ​​​പ്പെ​​​ടെ മ​​​റ്റ് പ​​​ല​​​രും പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ മു​​​റി​​​യി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ല ത​​​വ​​​ണ നി​​​തി​​​ൻ പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന്‍റെ മു​​​റി​​​യു​​​ടെ മു​​​ന്നി​​​ൽ നി​​​ൽ​​​ക്കു​​​ന്ന​​​ത് മ​​​റ്റു​​​ള്ള​​​വ​​​ർ ക​​​ണ്ടി​​​ട്ടു​​​ണ്ട്. ഡോ. ​​​ല​​​ത​​​യാ​​​ണ് നി​​​തി​​​നെ​​​തി​​​രെ സൈ​​​ബ​​​ർ സെ​​​ല്ലി​​​ന് പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

National

പീ​ഡ​ന​ക്കേ​സ്; ഐ​ടി വ്യ​വ​സാ​യി വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ന് മു​ൻ‌​കൂ​ർ ജാ​മ്യം

ന്യൂ​ഡ​ൽ​ഹി: പീ​ഡ​ന​ക്കേ​സി​ൽ ഐ​ടി വ്യ​വ​സാ​യി വേ​ണു ഗോ​പാ​ല​കൃ​ഷ്ണ​ന് മു​ൻ​കൂ​ർ ജാ​മ്യം. ക​ർ​ശ​ന ഉ​പാ​ധി​ക​ളോ​ടെ സു​പ്രീം​കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

കേ​സി​ലെ അ​തി​ജീ​വി​ത​യെ സ്വാ​ധീ​നി​ക്കാ​ൻ പാ​ടി​ല്ല. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ആ​വി​ശ്യ​പ്പെ​ട്ടാ​ൽ ഹാ​ജ​രാ​ക​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ൾ. ജ​സ്റ്റീ​സ് ബി.​വി. നാ​ഗ​ര​ത്ന അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ചാ​ണ് കേ​സ് പ​രി​ഗ​ണി​ച്ച​ത്. നേ​ര​ത്തെ ഹ​ർ​ജി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ട്ട കോ​ട​തി വി​ധി പ​റ​യാ​നാ​യി മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

തൊ​ഴി​ലി​ട​ത്തി​ൽ വ​ച്ച് ലൈം​ഗീ​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. തൊ​ഴി​ൽ സു​ര​ക്ഷ ഭ​യ​ന്നാ​ണ് നേ​ര​ത്തെ പ​രാ​തി പ​റ​യാ​തി​രു​ന്ന​തെ​ന്നും സൈ​ബ​ർ തെ​ളി​വു​ക​ള​ട​ക്കം ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും യു​വ​തി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഹ​ണി​ട്രാ​പ്പി​ലൂ​ടെ 30 കോ​ടി രൂ​പ ത​ട്ടാ​ൻ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യാ​ണ് കേ​സി​ല്‍ ആ​ദ്യം പു​റ​ത്തു വ​ന്ന​ത്. പി​ന്നീ​ടാ​ണ് കേ​സി​ല്‍ വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന​ത്.

Kerala

പീ​ഡ​ന പ​രാ​തി; പ്ര​ശോ​ഭ് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി

പാ​ല​ക്കാ​ട് : പീ​ഡ​ന​പ​രാ​തി​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന കൗ​ൺ​സി​ല​ർ പ്ര​ശോ​ഭ് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി. പാ​ല​ക്കാ​ട്ടെ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന മ​ണ്ണാ​ർ​ക്കാ​ട് എ​സ്‌​സി, എ​സ്ടി പ്ര​ത്യേ​ക കോ​ട​തി​യി​ലാ​ണ് പ്ര​ശോ​ഭ് ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്നും അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു. ജാ​മ്യാ​പേ​ക്ഷ നാ​ലി​ന് കോ​ട​തി പ​രി​ഗ​ണി​ച്ചേ​ക്കും. ദ​ളി​ത് യു​വ​തി​യു​ടെ പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ടൗ​ൺ സൗ​ത്ത് പോ​ലീ​സാ​ണ് പ്ര​ശോ​ഭി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

പീ​ഡ​നം, എ​സ്‌​സി, എ​സ്ടി അ​തി​ക്ര​മ നി​രോ​ധ​ന നി​യ​മം എ​ന്നീ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ്ര​ശോ​ഭി​നെ കോ​ണ്‍​ഗ്ര​സ് പു​റ​ത്താ​ക്കി​യി​രു​ന്നു.

National

ഗായിക നേഹ സിംഗിന് മുൻകൂർ ജാമ്യം

ന്യൂ​​​ഡ​​​ൽ​​​ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​ക്കെ​​​തി​​​രേ​​​യും പ​​​ഹ​​​ൽ​​​ഗാം ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ​​​യും സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ പോ​​​സ്റ്റി​​​ട്ട ഭോ​​​ജ്പു​​​രി ഗാ​​​യി​​​ക നേ​​​ഹ സിം​​​ഗ് റാ​​​ത്തോ​​​ഡി​​​ന് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു സു​​​പ്രീം​​​കോ​​​ട​​​തി.

നേ​​​ഹ സിം​​​ഗ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു മു​​​ന്നി​​​ൽ ഹാ​​​ജ​​​രാ​​​യി മൊ​​​ഴി ന​​​ൽ​​​കി​​​യ​​​താ​​​യി അ​​​റി​​​യി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണു ന​​​ട​​​പ​​​ടി.

അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തു തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ട് സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​ര​ത്തി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം

കൊ​ച്ചി: ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ മ​ഞ്ഞു​മ്മ​ല്‍ ബോ​യ്സ് സം​വി​ധാ​യ​ക​ന്‍ ചി​ദം​ബ​ര​ത്തി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച് കോ​ട​തി. എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. എ​റ​ണാ​കു​ളം ടൗ​ൺ സൗ​ത്ത് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ക്രി​മി​ന​ൽ കേ​സി​ലാ​ണ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

സെ​ഷ​ൻ​സ് ജ​ഡ്ജി കെ.​കെ. ബാ​ല​കൃ​ഷ്ണ​ൻ ആ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച് ഉ​ത്ത​ര​വി​ട്ട​ത്. സ്ത്രീ​യു​ടെ മാ​ന​ത്തെ അ​പ​മാ​നി​ക്കാ​നു​ള്ള ഉ​ദേ​ശ​ത്തോ​ടെ​യു​ള്ള ആ​ക്ര​മ​ണം, സ്ത്രീ​ക​ളെ മോ​ശ​മാ​യി സ്പ​ർ​ശി​ക്ക​ൽ എ​ന്നീ ര​ണ്ട് കു​റ്റ​ങ്ങ​ളാ​ണ് സം​വി​ധാ​യ​ക​നെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

ഫ്ളാ​റ്റി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യു​മാ​യാ​ണ് യു​വ​തി സൗ​ത്ത് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം പോ​ലീ​സ് ചി​ദം​ബ​ര​ത്തി​നെ​തി​രെ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

2022 ല്‍ ​എ​ളം​കു​ള​ത്തെ ത​ന്‍റെ ഫ്ളാ​റ്റി​ല്‍ ചി​ദം​ബ​രം അ​തി​ക്ര​മി​ച്ചു ക​ട​ന്ന ശേ​ഷം ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി. നാ​ലു വ​ര്‍​ഷം മു​മ്പ് ന​ട​ന്ന സം​ഭ​വ​മാ​യ​തി​നാ​ല്‍ മൊ​ഴി വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച് വ​സ്തു​ത​ക​ള്‍ വി​ല​യി​രു​ത്തി​യ ശേ​ഷ​മാ​കും തു​ട​ര്‍ ന​ട​പ​ടി​ക​ളെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചി​രു​ന്നു.

പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി ര​ണ്ടു വ​ര്‍​ഷം മു​മ്പ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ ചി​ദം​ബ​ര​ത്തി​നെ​തി​രെ സ​മാ​ന ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ദം​ബം​രം മാ​ന​ന​ഷ്ട​ക്കേ​സും ന​ല്‍​കി​യി​രു​ന്നു. ഈ ​കേ​സി​ല്‍ നി​ന്ന് പി​ന്‍​മാ​റാ​ത്ത​തി​നെ തു​ട​ര്‍​ന്നു​ള​ള പ്ര​കോ​പ​ന​മാ​ണ് പു​തി​യ പ​രാ​തി​ക്ക് പി​ന്നി​ലെ​ന്നാ​ണ് ചി​ദം​ബ​ര​ത്തോ​ട് അ​ടു​ത്ത​വൃ​ത്ത​ങ്ങ​ള്‍ അ​നൗ​ദ്യോ​ഗി​ക​മാ​യി ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി ഇ​ന്ന് പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പീ​ഡ​ന​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി തി​രു​വ​ന​ന്ത​പു​രം ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ബം​ഗ​ളൂ​രു സ്വ​ദേ​ശി​നി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ രാ​ഹു​ലി​ന് അ​നു​വ​ദി​ച്ച മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം. രാ​ഹു​ൽ വാ​ട്ട്സ്ആ​പ്പ് കോ​ൾ ചെ​യ്തെ​ന്ന് യു​വ​തി പേ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഹ​ർ​ജി. ഇ​ത് ജാ​മ്യ വ്യ​വ​സ്ഥ​യു​ടെ ലം​ഘ​ന​മാ​ണെ​ന്നാ​ണ് പ​രാ​തി.

Kerala

ജാ​സ്‌​ലി​യാ​യു​ടെ മ​ര​ണം; ഡോ. ​സി​റി​യ​ക് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു

കൊ​ച്ചി: അ​ങ്ക​മാ​ലി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ക​ഴി​ഞ്ഞ 28ന് ​ന​ട​ന്ന സം​ഭ​വ​ത്തി​ൽ അ​ങ്ക​മാ​ലി മോ​ര്‍​ണിം​ഗ് സ്റ്റാ​ര്‍ കോ​ള​ജി​ലെ ര​ണ്ടാം​വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി ജാ​സ്‌​ലി​യാ​ണ് മ​രി​ച്ച​ത്.

അ​തേ​സ​മ​യം കാ​ർ ഓ​ടി​ച്ച ഡോ. ​സി​റി​യ​ക് പി. ​ജോ​ര്‍​ജ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. കോ​ട്ട​യം സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. പ്ര​തി​ക്കാ​യി പോ​ലീ​സ് വ്യാ​പ​ക തി​ര​ച്ചി​ല്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് നീ​ക്കം.

മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തെ എ​തി​ര്‍​ത്ത് റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​മെ​ന്ന് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി. ഒ​ളി​വി​ല്‍ ക​ഴി​യു​ന്ന പ്ര​തി വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ന്‍ പോ​ലീ​സ് ലു​ക്കൗ​ട്ട് സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന് അ​ഞ്ച് ദി​വ​സം പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ത്ത​തി​ല്‍ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ന്നു​ണ്ട്. സാ​ങ്കേ​തി​ക വി​ദ്യ ഇ​ത്ര​യ​ധി​കം വ​ള​ര്‍​ന്നി​ട്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ൻ എ​ന്താ​ണ് ഇ​ത്ര താ​മ​സ​മെ​ന്നും ജാ​സ്‍​ലി​യാ​യു​ടെ അ​ച്ഛ​ൻ ജോ​ണ്‍​സ​ണ്‍ ചോ​ദി​ച്ചു.

National

ശബരിമല സ്വർണക്കൊള്ള കേസ്: ജയശ്രീയ്ക്ക് മുൻകൂർ ജാമ്യം

ന്യൂ​​​ഡ​​​ൽ​​​ഹി: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സി​​​ൽ ദേ​​​വ​​​സ്വം ബോ​​​ർ​​​ഡ് മു​​​ൻ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ജ​​​യ​​​ശ്രീ​​​യ്ക്ക് സു​​​പ്രീം​​​കോ​​​ട​​​തി മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചു.

സ്ത്രീ​​​യെ​​​ന്ന പ​​​രി​​​ഗ​​​ണ​​​ന മു​​​ൻ​​​നി​​​ർ​​​ത്തി​​​യും ആ​​​രോ​​​ഗ്യ​​​കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ചു​​​മാ​​​ണ് ജ​​​സ്റ്റീ​​​സ് ദീ​​​പാ​​​ങ്ക​​​ർ ദ​​​ത്ത അ​​​ധ്യ​​​ക്ഷ​​​നാ​​​യ ബെ​​​ഞ്ചി​​​ന്‍റെ ന​​​ട​​​പ​​​ടി.

കേ​​​സി​​​ലെ മ​​​റ്റ് ഏ​​​ഴു പ്ര​​​തി​​​ക​​​ൾ ജാ​​​മ്യ​​​ത്തി​​​ലാ​​​ണെ​​​ന്ന ജ​​​യ​​​ശ്രീ​​​യു​​​ടെ വാ​​​ദ​​​വും കോ​​​ട​​​തി ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്തു. നേ​​​ര​​​ത്തേ വി​​​ഷ​​​യം പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ ജ​​​യ​​​ശ്രീ​​​യു​​​ടെ അ​​​റ​​​സ്റ്റ് സു​​​പ്രീം​​​കോ​​​ട​​​തി ത​​​ട​​​ഞ്ഞി​​​രു​​​ന്നു.

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ഇ​ന്ന് നി​ർ​ണാ​യ​കം; ആ​ദ്യ ബ​ലാ​ത്സം​ഗ പ​രാ​തി​യി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ‍​യി​ൽ വി​ധി ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ൽ പ്ര​തി​യാ​യ ആ​ദ്യ ബ​ലാ​ത്സം​ഗ കേ​സി​ലെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ‍​യി​ൽ ഹൈ​ക്കോ​ട​തി ഇ​ന്ന് വി​ധി പ​റ​യും. ര​ണ്ടും മൂ​ന്നും കേ​സു​ക​ളി​ൽ നേ​ര​ത്തെ ജാ​മ്യം ല​ഭി​ച്ച രാ​ഹു​ലി​ന് ആ​ദ്യ കേ​സി​ലെ വി​ധി നി​ർ​ണാ​യ​ക​മാ​ണ്.

പ്ര​തി​ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​ക​രു​തെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. യു​വ​തി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ലൈം​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. യു​വ​തി​യെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ വാ​ദി​ച്ചു.

പ്ര​തി​ക്ക് ജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​ത് ത​ന്‍റെ ജീ​വ​ന് ഭീ​ഷ​ണി​യാ​ണെ​ന്നും നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ളെ സ​മാ​ന രീ​തി​യി​ൽ പ്ര​തി പീ​ഡി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും പ​രാ​തി​ക്കാ​രി കോ​ട​തി​യെ അ​റി​യി​ച്ചു. എ​ന്നാ​ൽ യു​വ​തി​യു​ടെ മൊ​ഴി പ​രി​ശോ​ധി​ക്കു​മ്പോ​ൾ ബ​ലാ​ത്സം​ഗം ന​ട​ന്ന​താ​യി ക​ണ​ക്കാ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

വി​വാ​ഹി​ത​യാ​യ യു​വ​തി മ​റ്റൊ​രു ബ​ന്ധ​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന​ത് നി​യ​മ​പ​ര​മാ​യും ധാ​ർ​മി​ക​മാ​യും തെ​റ്റ​ല്ല എ​ന്ന​തി​നാ​ൽ എ​ങ്ങ​നെ പ്ര​തി​ക്ക് ജാ​മ്യം നി​ഷേ​ധി​ക്കാ​നാ​കു​മെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ കൈ​വ​ശം വ​ച്ച​താ​യി ക​ണ്ടെ​ത്തി​യാ​ൽ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തു​ന്ന​ത് പ​രി​ഗ​ണി​ക്കാ​നാ​കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

Kerala

വിവാദ വീഡിയോ പ്രചരണം; യുവതി മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപിച്ചു സമൂഹമാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനു പിന്നാലെ കോഴിക്കോട് മാങ്കാവ് ഗോവിന്ദപുരം മണല്‍ത്താഴം ഉള്ളാട്ടുതൊടി ദീപക് ഹൗസില്‍ ദീപക് (42) ജീവനൊടുക്കിയ സംഭവത്തില്‍ വടകര സ്വദേശിനി ഷിംജിത മുസ്തഫ (35) മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങി. കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയതിനു പിന്നാലെ ഷിംജിത ഒളിവിൽ പോയിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ദീപക്കിന്‍റെ അമ്മ കന്യക കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്കു നല്‍കിയ പരാതിയിലാണ് നടപടി. ഇന്നലെ ദീപക്കിന്‍റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് കേസെടുത്തത്.

മുൻ ജനപ്രതിനിധി

അതേസമയം, ഇനി മറ്റാര്‍ക്കും ഇങ്ങനെ സംഭവിക്കരുതെന്നും നിയമപോരാട്ടം നടത്തുമെന്നും ദീപക്കിന്‍റെ പിതാവ് ചോയി പറഞ്ഞു. ഓള്‍ കേരള മെന്‍സ് അസോസിയേഷനു വേണ്ടി രാഹുല്‍ ഈശ്വറും മറ്റു സംഘടനകളും സംസ്ഥാന പോലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. ദീപക്കിനെതിരേ വീഡിയോ പ്രചരിപ്പിച്ച ഷിംജിത സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറും പൊതുപ്രവര്‍ത്തകയുമാണ്. മലപ്പുറം അരീക്കോട് കഴിഞ്ഞ തവണ യുഡിഎഫ് ജനപ്രതിനിധിയായിരുന്നു. സ്വന്തം വീടായ വടകര ചേറോടാണ് കുറച്ചു കാലമായി ഇവര്‍ താമസിക്കുന്നത്. നേരത്തെ വിദേശത്തു പോയിട്ടുള്ള യുവതി അവിടെനിന്നു നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചാണ് ശ്രദ്ധിക്കപ്പെട്ടത്.

വീഡിയോ പിൻവലിച്ചു

ദീപക്കിന്‍റെ മരണത്തില്‍ പ്രതിഷേധം രൂക്ഷമായതോടെ, ഷിംജിത ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ പ്രൈവറ്റാക്കി പിന്‍വലിഞ്ഞു. അക്കൗണ്ടുകളില്‍നിന്നു വീഡിയോ പിന്‍വലിച്ചുവെങ്കിലും ഇതു സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഷിംജിതക്കെതിരേ കടുത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ആക്രമണം രൂക്ഷമായതോടെ, ദീപക്കിന്‍റെ മരണ ശേഷവും തന്‍റെ നടപടിയെ ന്യായീകരിച്ചു ഷിംജിത ഞായറാഴ്ച പങ്കുവച്ച വീഡിയോയും അക്കൗണ്ടില്‍നിന്ന് അപ്രത്യക്ഷമായി. യുവതി വീഡിയോ പ്രചരിപ്പിച്ചതു മൂലമുള്ള അപമാനവും മാനസിക സംഘർഷവുമാണ് ദീപക് ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.

കുടുംബത്തിന്‍റെ ആശ്രയം
‌
കണ്ണൂര്‍ പയ്യന്നൂരില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ദീപക് ദുരുദ്ദേശ്യത്തോടെ തന്‍റെ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്ന ആരോപണത്തോടെയാണ് ഷിംജിത കഴിഞ്ഞ ദിവസം വീഡിയോ പ്രചരിപ്പിച്ചത്. കോഴിക്കോടെ ഒരു വസ്ത്രശാലയില്‍ മാനേജരായിരുന്ന ദീപക് ജോലി ആവശ്യാര്‍ഥമാണ് കണ്ണൂരില്‍ എത്തിയത്. വീഡിയോ പ്രചരണത്തിനു ശേഷം ദീപക് മാനസികമായി തളര്‍ന്നിരുന്നുവെന്ന് അമ്മ കന്യക പറഞ്ഞു. ഒറ്റ മകനായിരുന്നു ദീപക്. ദീപക്കിന്‍റെ മരണത്തോടെ മാതാപിതാക്കള്‍ക്ക് ആശ്രയമില്ലാതായി.

പരാതി പറഞ്ഞെന്നും ഇല്ലെന്നും

ബസില്‍ അനുഭവം സംബന്ധിച്ച് എന്തുകൊണ്ട് പോലീസില്‍ പരാതി നല്‍കിയില്ല ചോദ്യം ഉയർന്നതോടെ, വടകര പോലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നു ഷിംജിത കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. എന്നാല്‍, ഇക്കാര്യം തങ്ങള്‍ക്ക് അറിയില്ലെന്നു പോലീസ് പറഞ്ഞു. പരിചയമുള്ള പോലീസുകാരനോടു വിവരം പറഞ്ഞതായാണ് ഏറ്റവും ഒടുവില്‍ ഷിംജിത പറയുന്നത്. അക്കാര്യവും പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ദീപക് മാന്യനാണെന്നും ഇതുവരെ ഒരു ചീത്തപ്പേരും കേള്‍പ്പിച്ചിട്ടില്ലെന്നുമാണ് ബന്ധുക്കളും സുഹൃത്തുക്കളും ആവര്‍ത്തിക്കുന്നത്. പുരുഷ അസോസിയേഷൻ ദീപക്കിന്‍റെ കുടുംബത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. നിരവധി ആക്ടിവിസ്റ്റുകള്‍ ദീപക്കിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ച് നിയമപോരാട്ടത്തിനു പിന്തണ അറിയിക്കുകയും ചെയ്തു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; ശ​ങ്ക​ർ​ദാ​സി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ശ​ദ​മാ​യ വാ​ദം ഇ​ന്ന്

കൊ​ല്ലം: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​ക്കേ​സി​ൽ പ്ര​തി​യാ​യ കെ.​പി.​ശ​ങ്ക​ർ​ദാ​സി​ന്‍റെ മു​ൻ‌​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ശ​ദ​മാ​യ വാ​ദം ഇ​ന്ന് കേ​ൾ​ക്കും. കൊ​ല്ലം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് വാ​ദം കേ​ൾ​ക്കു​ക.

ശ​ങ്ക​ർ​ദാ​സ് അ​ബോ​ധാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ൽ കി​ട​ക്കു​ക​യാ​ണെ​ന്നും മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​ൻ കോ​ട​തി​യി​ൽ അ​റി​യി​ച്ച​ത്. ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ഫോ​ട്ടോ​യും സ​മ​ർ​പ്പി​ച്ചി​രു​ന്നു.

എ​സ്ഐ​ടി ശേ​ഖ​രി​ച്ച മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടു​ക​ൾ ഇ​ന്ന് ഹാ​ജ​രാ​ക്കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ശ​ങ്ക​ർ​ദാ​സി​നെ അ​റ​സ്റ്റ് ചെ​യ്യാ​ത്ത​തി​ൽ എ​സ്ഐ​ടി​ക്കെ​തി​രെ ഹൈ​ക്കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചി​രു​ന്നു.

Kerala

സൈബര്‍ അധിക്ഷേപ പരാതി: രാഹുൽ ഈശ്വറിന്‍റെ മുൻകൂര്‍ ജാമ്യം ഇന്ന് ഹൈക്കോടതിയിൽ

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിൽ മുൻകൂർ ജാമ്യം തേടി രാഹുൽ ഈശ്വർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

അതിജീവിതയെ അപമാനിച്ചെന്ന കേസിൽ റിമാൻഡിലായിരുന്ന രാഹുൽ ഈശ്വർ ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ വീഡിയോ പങ്കുവച്ചെന്നാണ് പുതിയ പരാതി. അതേസമയം, രാഹുൽ ഈശ്വറിനെതിരേ സംസ്ഥാന സർക്കാരിന്‍റെ നിലപാട് ഇന്ന് കോടതി തേടും.

എന്നാൽ, ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും വസ്തുതകൾ മാത്രമാണ് താൻ പറഞ്ഞതെന്നുമാണ് രാഹുൽ ഈശ്വറിന്‍റെ വാദം.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; രാ​ഹു​ൽ ഈ​ശ്വ​ർ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി

തി​രു​വ​ന​ന്ത​പു​രം: അ​തി​ജീ​വി​ത​യെ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന​ക്കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​ർ ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യം തേ​ടി. തി​രു​വ​ന​ന്ത​പു​രം സൈ​ബ​ർ പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യം തേ​ടി​യ​ത്.

രാ​ഹു​ൽ ഈ​ശ്വ​ർ ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് അ​തി​ജീ​വി​ത പ​രാ​തി ന​ൽ​കി​യ​ത്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​ക്കെ​തി​രെ രാ​ഹു​ൽ ഈ​ശ്വ​ര്‍ വീ​ണ്ടും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞ​ത് വ​സ്തു​ത മാ​ത്ര​മാ​ണ്.

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ യു​വ​തി​യെ വീ​ഡി​യോ​യി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ച കേ​സി​ൽ രാ​ഹു​ല്‍ ഈ​ശ്വ​ര്‍ നേ​ര​ത്തെ റി​മാ​ന്‍​ഡി​ലാ​യി​രു​ന്നു.

 

Kerala

രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ്; ജോ​ബി ജോ​സ​ഫി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ല്‍ എം​എ​ല്‍​എ​യ്‌​ക്കെ​തി​രാ​യ ആ​ദ്യ പീ​ഡ​ന​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി ജോ​ബി ജോ​സ​ഫി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ബം​ഗ​ളൂ​രു​വി​ല്‍ നി​ന്ന് രാ​ഹു​ലി​ന്‍റെ സു​ഹൃ​ത്താ​യ ജോ​ബി മ​രു​ന്ന് എ​ത്തി​ച്ചു ന​ല്‍​കി​യ​ത്. മ​രു​ന്ന് ക​ഴി​ച്ചെ​ന്ന് വീ​ഡി​യോ കോ​ള്‍ വി​ളി​ച്ച് രാ​ഹു​ല്‍ ഉ​റ​പ്പ് വ​രു​ത്തി​യെ​ന്നും യു​വ​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. അ​തേ​സ​മ​യം പ​രാ​തി​ക്കാ​രി​യു​ടെ ഭ​ർ​ത്താ​വ് രാ​ഹു​ലി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി.

 

Kerala

സ​ന്ദീ​പ് വാ​ര്യ​ർ​ക്കും ര​ജി​ത പു​ളി​ക്ക​ലി​നും മു​ൻ​കൂ​ർ ജാ​മ്യം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: രാ​​​ഹു​​​ൽ മാ​​​ങ്കൂ​​​ട്ടത്തിൽ എം​​​എ​​​ൽ​​​എ പ്ര​​​തി​​​യാ​​​യ പീ​​​ഡ​​​നക്കേ​​​സി​​​ലെ അ​​​തി​​​ജീ​​​വി​​​ത​​​യെ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ലൂ​​​ടെ അ​​​പ​​​മാ​​​നി​​​ച്ചു എ​​​ന്ന കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ കെ​​​പി​​​സി​​​സി ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സ​​​ന്ദീ​​​പ് വാ​​​ര്യ​​​ർ, ര​​​ജി​​​ത പു​​​ളി​​​ക്ക​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കു മു​​​ൻ​​​കൂ​​​ർ ജാ​​​മ്യം.


പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്താ​​​ൽ ഇ​​​വ​​​രെ സ്വ​​​ന്തം ജാ​​​മ്യ​​​ത്തി​​​ലോ ജാ​​​മ്യ​​​ക്കാ​​​രെ നി​​​ർ​​​ത്തി​​​യോ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്കാം. ഇ​​​ത് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു തീ​​​രു​​​മാ​​​നി​​​ക്കാം. ഒ​​​ന്നാം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി കെ.​​​പി. അ​​​നി​​​ൽ കു​​​മാ​​​ർ ആ​​​ണു ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.


അ​​​റ​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സു​​​പ്രീം​​​കോ​​​ടി നി​​​ഷ്ക​​​ർ​​​ഷി​​​ച്ചി​​​ട്ടു​​​ള്ള ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ളൊ​​​ന്നും പാ​​​ലി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കോ​​​ട​​​തി പോ​​​ലീ​​​സി​​​നെ വി​​​മ​​​ർ​​​ശി​​​ച്ചു. പ്ര​​​തി​​​ക​​​ൾ​​​ക്കു നോ​​​ട്ടീ​​​സ് ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ടെ​​ന്നു ​പോ​​​ലീ​​​സ് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും രേ​​​ഖാ​​​മൂ​​​ലം കാ​​​ണു​​​ന്നി​​​ല്ല. ബ​​​ന്ധ​​​പ്പെ​​​ട്ട പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ അ​​​യ​​​ച്ചു കൊ​​​ടു​​​ത്തു എ​​​ന്നാ​​​ണു പ​​​റ​​​യു​​​ന്ന​​​ത്. ഇ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​ക​​​ൾ പോ​​​ലീ​​​സി​​​ന്‍റെ അ​​​ധി​​​കാ​​​ര ​​​ദു​​​ർ​​​വി​​​നി​​​യോ​​​ഗ​​​മാ​​​യി കാ​​​ണേ​​​ണ്ടിവ​​​രും. ഇ​​​തു ക​​​ർ​​​ശ​​​ന​​​മാ​​​യി ത​​​ട​​​യേ​​​ണ്ട​​താ​​​ണെ​​​ന്നു കോ​​​ട​​​തി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നും സു​​​ഹൃ​​​ത്തു​​​മാ​​​യ ഒ​​​രാ​​​ളു​​​ടെ വി​​​വാ​​​ഹ​​​ത്തി​​​ൽ 2024ൽ ​​​പ​​​ങ്കെ​​​ടു​​​ത്ത ശേ​​​ഷം അ​​​ഭി​​​ന​​​ന്ദി​​​ച്ചു കൊ​​​ണ്ടു​​​ള​​​ള ഫേ​​​സ് ബു​​​ക്ക് പോ​​​സ്റ്റ് ഇ​​​ട്ട​​​താ​​​ണെ​​​ന്നാ​​​ണ് സ​​​ന്ദീ​​​പ് വാ​​​ര്യ​​​രു​​​ടെ വാ​​​ദം. അ​​​തു ചി​​​ല​​​ർ ത​​​ന്‍റെ ഫെ​​​യ്സ് ബു​​​ക്ക് അ​​​ക്കൗ​​​ണ്ടി​​​ൽ നി​​​ന്ന് എ​​​ടു​​​ത്ത് ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ന്ന കാ​​​ര്യം ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി സ​​​ന്ദീ​​​പ് ജാ​​​മ്യ ഹ​​​ർ​​​ജി​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ അ​​​തി​​​ജീ​​​വി​​​ത​​​യെ പൊ​​​തുസ​​​മൂ​​​ഹ​​​ത്തി​​​നു പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്ത​​​ൽ, സ്ത്രീ​​​ത്വ​​​ത്തെ അ​​​പ​​​മാ​​​നി​​​ക്ക​​​ൽ, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പ​​​രാ​​​തി​​​യി​​​ൽ നി​​​ന്നു പി​​​ൻ​​​വാ​​​ങ്ങി​​​പ്പി​​​ക്ക​​​ൽ എ​​​ന്നീ കു​​​റ്റ​​​ങ്ങ​​​ളാ​​​ണ് ചു​​​മ​​​ത്തി​​​യി​​​ട്ടു​​​ള​​​ള​​​ത്.

Kerala

അ​തി​ജീ​വി​ത​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സ്; സ​ന്ദീ​പ് വാ​ര്യ​ര്‍​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ല്‍ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ അ​തി​ജീ​വി​ത​യു​ടെ ഐ​ഡ​ന്‍റി​റ്റി വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ കോ​ണ്‍​ഗ്ര​സ് വ​ക്താ​വ് സ​ന്ദീ​പ് വാ​ര്യ​ക്ക് മു​ന്‍​കൂ​ര്‍ ജാ​മ്യം. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ജാ​മ്യം ന​ല്‍​കി​യ​ത്.

കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ല്‍ വ്യാ​ഴാ​ഴ്ച വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ കോ​ട​തി വി​ധി പ​റ​യാ​ന്‍ ഇ​ന്ന​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. കേ​സി​ല്‍ നാ​ലാം പ്ര​തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ര്‍.

ഇ​ര​യു​ടെ ഐ​ഡ​ന്‍റി​റ്റി മ​നഃ​പൂ​ര്‍​വം എ​വി​ടെ​യും വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് സ​ന്ദീ​പ് വാ​ര്യ​യു​ടെ വാ​ദം. പ​രാ​തി​ക്കാ​രി​യാ​യ യു​വ​തി​യു​ടെ വി​വാ​ഹ സ​മ​യ​ത്ത് എ​ടു​ത്ത ആ​ശം​സാ പോ​സ്റ്റ് പ​ല​രും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ കു​ത്തി​പ്പൊ​ക്കി​യ​താ​ണെ​ന്നും അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ക്കു​ന്ന പ്ര​വ​ര്‍​ത്തി ചെ​യ്തി​ട്ടി​ല്ലെ​ന്നും സ​ന്ദീ​പ് വാ​ര്യ​ര്‍ ജാ​മ്യാ​പേ​ക്ഷ​യി​ല്‍ പ​റ​യു​ന്നു​ണ്ട്.

Kerala

ലൈംഗികാതിക്രമ കേസ്: പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ സംവിധായകനും മുൻ എംഎൽഎയുമായ പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്നു പരി​ഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപേക്ഷ പരി​ഗണിക്കുന്നത്.

പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ ജാമ്യാപേക്ഷയെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്‍റെ തീരുമാനം. കുഞ്ഞുമുഹമ്മദിനെതിരായ പരാതിയില്‍ കഴമ്പുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവം നടന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പോലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇക്കാര്യവും കോടതിയിൽ സമർപ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

പരാതിക്കാരിയുടെ രഹസ്യമൊഴി കഴിഞ്ഞദിവസം കോടതി രേഖപ്പെടുത്തിയിരുന്നു. ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം അ​ക്കാ​ദ​മി ഭാ​ര​വാ​ഹി​ക​ളെ അ​റി​യി​ച്ചി​രു​ന്നു​വെ​ന്ന് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

ഐ​എ​ഫ്എ​ഫ്കെ​യു​ടെ സി​നി​മ​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ജൂ​റി അം​ഗ​ങ്ങ​ളാ​യി​രു​ന്നു പ​രാ​തി​ക്കാ​രി​യും പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദും. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഹോ​ട്ട​ലി​ൽ വ​ച്ച് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലേ​ക്ക് വി​ളി​ച്ചു വ​രു​ത്തി മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

ഇ​ങ്ങി​നെ​യൊ​രു പ​രാ​തി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​രു​ന്നു​വെ​ന്ന് അ​ക്കാ​ദ​മി ഉ​പാ​ധ്യ​ക്ഷ​യാ​യ കു​ക്കു പ​ര​മേ​ശ്വ​ര​ൻ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു. എ​പ്പോ​ഴാ​ണ് എ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ മാ​സം ആ​റി​ന് ഐ​എ​ഫ്എ​ഫ്കെ സി​നി​മാ സെ​ല​ക്ഷ​ന് വേ​ണ്ടി എ​ത്തി​യ പ​രാ​തി​ക്കാ​രി, അ​ക്കാ​ദ​മി എ​ടു​ത്തു ന​ൽ​കി​യ ഹോ​ട്ട​ലി​ലാ​ണ് താ​മ​സി​ച്ച​ത്. അ​ന്ന് മ​റ്റ് ജൂ​റി അം​ഗ​ങ്ങ​ളും ഇ​തേ ഹോ​ട്ട​ലി​ൽ താ​മ​സി​ച്ചി​രു​ന്നു.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി ജ​യ​ശ്രീ സു​പ്രീം​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള​യി​ൽ മു​ൻ ദേ​വ​സ്വം സെ​ക്ര​ട്ട​റി ജ​യ​ശ്രീ സു​പ്രീം​കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു.

ആ​രോ​ഗ്യ​കാ​ര​ണ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മൂ​ൻ​കൂ​ർ ജാ​മ്യം വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ശ​ബ​രി​മ​ല​യി​ലെ ക​ട്ടി​ള​പ്പാ​ളി​ക​ളി​ല്‍ സ്വ​ര്‍​ണം പൊ​തി​ഞ്ഞ​തി​നു രേ​ഖ​ക​ളു​ണ്ടോ എ​ന്ന നി​ര്‍​ണാ​യ​ക ചോ​ദ്യ​മു​യ​ര്‍​ത്തി​യി​രി​ക്കു​ക​യാ​ണ് ഹൈ​ക്കോ​ട​തി.

സ്വ​ര്‍​ണ​ക്കൊ​ള​ള​യി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​വാ​സു​വി​ന്‍റെ ജാ​മ്യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു കോ​ട​തി​യു​ടെ ചോ​ദ്യം. ക​ട്ടി​ള​പ്പാ​ളി​ക​ള്‍ ചെ​മ്പ് പൊ​തി​ഞ്ഞ​തെ​ന്നാ​ണ് ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ വാ​സു ചൂ​ണ്ടി​ക്കാ​ട്ടി​യി​രി​ക്കു​ന്ന​ത്.

 

Kerala

അ​തി​ജീ​വി​ത​യെ അ​ധി​ക്ഷേ​പി​ച്ച കേ​സ്; സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ അ​തി​ജീ​വി​ത​യെ സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന കേ​സി​ൽ സ​ന്ദീ​പ് വാ​ര്യ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് വ്യാ​ഴാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി​. അ​തി​ജീ​വി​ത​യു​ടെ പ​രാ​തി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ര​ട​ക്കം ആ​റ് പേ​ർ​ക്കെ​തി​രെ​യാ​ണ് സൈ​ബ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ഹി​ളാ കോ​ൺ​ഗ്ര​സ് പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി ര​ഞ്ജി​ത പു​ളി​ക്ക​നാ​ണ് ഒ​ന്നാം പ്ര​തി. കോ​ൺ​ഗ്ര​സ് അ​നു​കൂ​ലി​യാ​യ അ​ഭി​ഭാ​ഷ​ക ദീ​പ ജോ​സ​ഫ് ര​ണ്ടാം പ്ര​തി​യും ദീ​പ ജോ​സ​ഫ് എ​ന്ന് പേ​രു​ള്ള മ​റ്റൊ​രു അ​ക്കൗ​ണ്ട് ഉ​ട​മ മൂ​ന്നാം പ്ര​തി​യു​മാ​ണ്. സ​ന്ദീ​പ് വാ​ര്യ​ർ നാ​ലാം പ്ര​തി​യും രാ​ഹു​ൽ ഈ​ശ്വ​ർ അ​ഞ്ചാം പ്ര​തി​യു​മാ​ണ്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ വ്ലോ​ഗ​റാ​ണ് കേ​സി​ലെ ആ​റാം പ്ര​തി.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ജാ​മ്യാ​പേ​ക്ഷ​ക​ൾ പ​രി​ഗ​ണി​ക്കു​ന്ന​ത്. സൈ​ബ​ർ അ​ധി​ക്ഷേ​പ പ​രാ​തി​യി​ൽ ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന രാ​ഹു​ൽ ഈ​ശ്വ​റി​ന് തി​ങ്ക​ളാ​ഴ്ച ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. പ​രാ​തി​ക്കാ​രി​യു​ടെ ചി​ത്ര​മോ പേ​രോ സോ​ഷ്യ​ൽ മീ​ഡി​യ​വ​ഴി പ​ങ്കു​വെ​ച്ചി​ട്ടി​ല്ലെ​ന്നും പ​ണ്ടു​ണ്ടാ​യി​രു​ന്ന പോ​സ്റ്റ് മ​റ്റാ​രോ കേ​സി​ന് ശേ​ഷം കു​ത്തി​പൊ​ക്കി​യ​താ​ണെ​ന്നു​മാ​ണ് മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യി​ൽ സ​ന്ദീ​പ് വാ​ര്യ​ർ പ​റ​യു​ന്ന​ത്.

Kerala

രാ​ഹു​ലി​ന് ആ​ശ്വാ​സം; ആ​ദ്യ​കേ​സി​ൽ അ​റ​സ്റ്റ് ത​ട​ഞ്ഞ ഉ​ത്ത​ര​വ് തു​ട​രും

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ആ​ദ്യ പീ​ഡ​ന പ​രാ​തി​യി​ൽ അ​റ​സ്റ്റ് ത​ട​ഞ്ഞ ഉ​ത്ത​ര​വ് തു​ട​രും. കേ​സി​ൽ രാ​ഹു​ൽ ന​ൽ​കി​യ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി വ്യാ​ഴാ​ഴ്ച​ത്തേ​ക്ക് മാ​റ്റി.

ഈ ​കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് രാ​ഹു​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ആ​ദ്യ​ത്തെ പ​രാ​തി​യി​ൽ വി​ശ​ദ​മാ​യ വാ​ദം കേ​ൾ​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു​വെ​ങ്കി​ലും വ്യാ​ഴാ​ഴ്ച്ച​ത്തേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച്ച ക്രി​സ്മ​സ് അ​വ​ധി​ക്കാ​യി കോ​ട​തി അ​ട​ക്കു​ക​യാ​ണ്. ജ​നു​വ​രി ആ​ദ്യ​വാ​ര​ത്തി​ലാ​യി​രി​ക്കും പി​ന്നീ​ട് കോ​ട​തി തു​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ക. അ​തേ​സ​മ​യം ര​ണ്ടാ​മ​ത്തെ പീ​ഡ​ന​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്ക് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​തി​നെ​തി​രെ സ​ർ​ക്കാ​ർ ന​ൽ​കി​യ അ​പ്പീ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത് മാ​റ്റി.

ക്രി​സ്മ​സ് അ​വ​ധി​ക്കു​ശേ​ഷം പ​രി​ഗ​ണി​ക്കു​മെ​ന്ന് ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു. മ​റു​പ​ടി ന​ൽ​കാ​ൻ സ​മ​യം വേ​ണ​മെ​ന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു പ​രി​ഗ​ണി​ച്ചാ​ണ് ക്രി​സ്മ​സ് അ​വ​ധി​ക്ക് ശേ​ഷം പ​രി​ഗ​ണി​ക്കാ​മെ​ന്ന് സിം​ഗി​ൾ ബെ​ഞ്ച് അ​റി​യി​ച്ച​ത്.

Kerala

ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യോ​ട് ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സ്; മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്

തി​രു​വ​ന​ന്ത​പു​രം: ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക​യോ​ട് ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി സം​വി​ധാ​യ​ക​നും സി​പി​എം സ​ഹ​യാ​ത്രി​ക​നും മു​ൻ എം​എ​ൽ​എ​യു​മാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ്.

തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലാ​ണ് ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​നാ​യി കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജാ​മ്യാ​പേ​ക്ഷ കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ര്‍​ട്ട് പോ​ലീ​സ് സ​മ​ര്‍​പ്പി​ച്ചി​ട്ടു​ണ്ട്. പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ല്‍ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രാ​യ പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന​ത്. സം​ഭ​വം ന​ട​ന്ന ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ പോ​ലീ​സ് നേ​ര​ത്തേ ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​ക്കാ​ര്യ​വും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു​ണ്ട്.

164-ാം വ​കു​പ്പ് പ്ര​കാ​രം പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പോ​ലീ​സ് റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തി​ന് ശേ​ഷം പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​മാ​സ​മാ​ണ് ഐ​എ​ഫ്എ​ഫ്‌​കെ​യു​ടെ സെ​ല​ക്ഷ​ന്‍ സ്‌​ക്രീ​നിം​ഗി​നി​ടെ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ലെ ഹോ​ട്ട​ല്‍​മു​റി​യി​ല്‍ വ​ച്ച് പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ര്‍​ത്ത​ക പ​രാ​തി ന​ൽ​കി​യ​ത്.

വി​രു​ന്ന് സ​ത്കാ​ര​ത്തി​നാ​യി പ​രാ​തി​ക്കാ​രി​യെ ഹോ​ട്ട​ല്‍​മു​റി​യി​ലേ​ക്ക് പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് വി​ളി​ച്ചു​വ​രു​ത്തു​ക​യും തു​ട​ര്‍​ന്ന് ലൈം​ഗീ​കാ​തി​ക്ര​മം ന​ട​ത്തു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് പ​രാ​തി.

Kerala

ലൈം​ഗി​കാ​തി​ക്ര​മ കേ​സ്; പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: ‌ലൈം​ഗി​കാ​തി​ക്ര​മ കേ​സി​ല്‍ ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം സെ​ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യ​ത്.

ഹ​ര്‍​ജി സ്വീ​ക​രി​ച്ച കോ​ട​തി, പോ​ലീ​സി​നോ​ട് തി​ങ്ക​ളാ​ഴ്ച റി​പ്പോ​ർ​ട്ട് ന​ൽ​ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം ന​ല്‍​കി. വ​നി​താ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യാ​ണ് മു​ൻ എം​എ​ൽ​എ കൂ​ടി​യാ​യ പി.​ടി. കു​ഞ്ഞു​മു​ഹ​മ്മ​ദി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ​ത്.

കേ​ര​ള രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​നി​ടെ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി. ക​ഴി​ഞ്ഞ മാ​സം ആ​റി​നാ​യി​രു​ന്നു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ല​ച്ചി​ത്ര​മേ​ള​യി​ലേ​ക്കു​ള്ള സി​നി​മ​ക​ളു​ടെ സെ​ല​ക്ഷ​ന്‍ വേ​ണ്ടി​യു​ള്ള ക​മ്മി​റ്റി​യി​ല്‍ പ​രാ​തി​ക്കാ​രി​യാ​യ ച​ല​ച്ചി​ത്ര​പ്ര​വ​ർ​ത്ത​ക​യു​മു​ണ്ടാ​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്തെ ഒ​രു ഹോ​ട്ട​ലി​ലാ​ണ് ജൂ​റി അം​ഗ​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്ന​ത്. സ്ക്രീ​നിം​ഗി​ന് ശേ​ഷം ഹോ​ട്ട​ലി​ൽ തി​രി​ച്ചെ​ത്തി​യ സ​മ​യ​ത്ത് കു​ഞ്ഞു​മു​ഹ​മ്മ​ദ് മു​റി​യി​ലെ​ത്തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്നാ​ണ് പ​രാ​തി.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് കാ​ണി​ച്ച് ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി മു​ഖ്യ​മ​ന്ത്രി ക​ൻ​റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു. പൊ​ലീ​സി​നോ​ടും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക പ​രാ​തി ആ​വ​ർ​ത്തി​ച്ചു. ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്.

.

Kerala

രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊ​​​​ച്ചി: ലൈം​​​​ഗി​​​​ക പീ​​​​ഡ​​​​ന​​​​ത്തി​​​​ന് ഇ​​​ര​​​​യാ​​​​ക്കി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ര​​​​ണ്ടാ​​​​മ​​​​ത്തെ യു​​​​വ​​​​തി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ല്‍ രാ​​​​ഹു​​​​ല്‍ മാ​​​​ങ്കൂ​​​​ട്ട​​​ത്തി​​​ൽ എം​​​​എ​​​​ല്‍എ​​​​യ്ക്ക് മു​​​​ന്‍കൂ​​​​ര്‍ ജാ​​​​മ്യം ന​​​​ല്‍കി​​​​യ​​​​തി​​​​നെ​​​​തി​​​​രേ സ​​​​ര്‍ക്കാ​​​​ര്‍ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍കി.

തെ​​​​ളി​​​​വി​​​​ല്ലെ​​​​ന്നും 2023ല്‍ ​​​​ന​​​​ട​​​​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ പ​​​​രാ​​​​തി ന​​​​ല്‍കാ​​​​ന്‍ വൈ​​​​കി​​​​യെ​​​​ന്നും വി​​​​ല​​​​യി​​​​രു​​​​ത്തി തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം സെ​​​​ഷ​​​​ന്‍സ് കോ​​​​ട​​​​തി മു​​​​ൻ​​​​കൂ​​​​ർ​​​​ജാ​​​​മ്യം അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​ത് ചോ​​​​ദ്യം ചെ​​​​യ്താ​​​​ണു ഹ​​​​ര്‍ജി.

Kerala

രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം: സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രാ​യ ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രെ ഹ​ർ​ജി​യു​മാ​യി സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യി​ൽ. വ​സ്തു​ത​ക​ൾ പ​രി​ഗ​ണി​ക്കാ​തെ​യു​ള്ള ഉ​ത്ത​ര​വെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ സ​ർ​ക്കാ​രി​ന്‍റെ വാ​ദം.

മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത് നി​യ​മ​പ​ര​മ​ല്ലെ​ന്നും അ​ത് കേ​സി​നെ ത​ന്നെ ബാ​ധി​ക്കു​മെ​ന്നും സ​ര്‍​ക്കാ​ര്‍ ഹ​ര്‍​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ​രാ​തി​യി​ൽ വ​ള​രെ ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ​തി​രെ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്നു. എം​എ​ൽ​എ ആ​യ വ്യ​ക്തി സ​മൂ​ഹ​ത്തി​ല​ട​ക്കം വ​ള​രെ സ്വാ​ധീ​ന​മു​ള്ള​യാ​ളാ​ണ്. കേ​സി​നെ അ​ട്ടി​മ​റി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​യാ​ളാ​ണ്. അ​തു​കൊ​ണ്ട് പ്ര​തി​ക്ക് മു​ൻ​കൂ​ര്‍ ജാ​മ്യം ന​ൽ​കു​ന്ന​ത് കേ​സി​ന്‍റെ മു​ന്നോ​ട്ടു​ള്ള പോ​ക്കി​നെ ബാ​ധി​ക്കും. രാ​ഹു​ൽ സ​മാ​ന​മാ​യ കേ​സി​ൽ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സ​ര്‍​ക്കാ​രി​ന്‍റെ ഹ​ര്‍​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ സ​മ​യം രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ 15ാം ദി​വ​സ​വും ഒ​ളി​വി​ൽ തു​ട​രു​ക​യാ​ണ്. രാ​ഹു​ൽ ഇ​ന്ന് വോ​ട്ട് ചെ​യ്യാ​ൻ പാ​ല​ക്കാ​ട് എ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. കു​ന്ന​ത്തൂ​ർ​മേ​ട്ടി​ലു​ള്ള സ്കൂ​ളി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ടു​ള്ള​ത്.

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യം; അ​പ്പീ​ലു​മാ​യി സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് എം​എ​ൽ​എ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ അ​നു​വ​ദി​ച്ച മു​ൻ​കൂ​ർ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ന്ന് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കും.

ജാ​മ്യം ല​ഭി​ച്ചാ​ൽ പ്ര​തി കേ​സ് അ​ന്വേ​ഷ​ണ​ത്തെ​യും സാ​ക്ഷി​ക​ളെ​യും സ്വാ​ധീ​നി​ക്കാ​നോ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നോ സാ​ധ്യ​ത​യു​ണ്ടെ​ന്ന് സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ക്കും. ഒ​ളി​വി​ൽ തു​ട​രു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കും.

ര​ണ്ടാ​മ​ത്തെ കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രു​ന്നു.

Kerala

രാ​ഹു​ലി​ന് ആ​ശ്വാ​സം: ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഉ​പോ​ധി​ക​ളോ​ടെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്.

എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ക്ക് മു​ന്നി​ൽ എ​ത്തി ഒ​പ്പി​ട​ണം. രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ള്‍.

അ​തേ​സ​മ​യം രാ​ഹു​ലി​നെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ട്ടു​ത്തു​ക, ത​ട​ഞ്ഞു​വ​യ്ക്കു​ക, അ​തി​ക്ര​മി​ച്ചു ക​യ​റു​ക എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

23കാ​രി കെ​പി​സി​സി അ​ധ്യ​ക്ഷ​ന് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​രാ​തി പോ​ലീ​സി​ന് കൈ​മാ​റി​യി​രു​ന്നു. വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി, കൂ​ട്ടി​കൊ​ണ്ടു​പോ​യി ഔ​ട്ട് ഹൗ​സി​ൽ വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്.

പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി​യും തെ​ളി​വു​ക​ളും പ്രോ​സി​ക്യൂ​ഷ​ൻ ഹാ​ജ​രാ​ക്കി​യി​രു​ന്നു. അ​ട​ച്ചി​ട്ട മു​റി​യി​ലാ​യി​രു​ന്നു വാ​ദം പൂ​ർ​ത്തി​യാ​യ​ത്.

അ​തി​ഗു​രു​ത​ര​മാ​യ പ​രാ​തി​യാ​ണ് രാ​ഹു​ലി​നെ​തി​രെ പെ​ൺ​കു​ട്ടി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. കാ​ലു​പി​ടി​ച്ച് ത​ട​യാ​ൻ ശ്ര​മി​ച്ചി​ട്ടും രാ​ഹു​ൽ അ​തി​ക്രൂ​ര​മാ​യി ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് ര​ണ്ടാം കേ​സി​ലെ പ​രാ​തി​ക്കാ​രി മൊ​ഴി ന​ൽ​കി​യി​രു​ന്ന​ത്.

Kerala

അ​തി​ജീ​വി​ത​യെ അ​പ​മാ​നി​ച്ച കേ​സ്; മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ 10ന് ​പ​രി​ഗ​ണി​ക്കും

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ യു​വ​തി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ സ​ന്ദീ​പ് വാ​ര്യ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ 10ന് ​പ​രി​ഗ​ണി​ക്കും. സ​ന്ദീ​പ് വാ​ര്യ​രെ കൂ​ടാ​തെ പ​ത്ത​നം​തി​ട്ട മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​ഞ്ജി​ത പു​ളി​ക്ക​ൽ എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യ ഹ​ർ​ജി​യാ​ണ് പ​ത്തി​ന് പ​രി​ഗ​ണി​ക്കു​ക.

കേ​സ് പ​രി​ഗ​ണി​ച്ച സ​മ​യം പോ​ലീ​സ് റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്കി​യി​ല്ല. തു​ട​ർ​ന്ന് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​തു മാ​റ്റി​വ​യ്ക്കു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

അ​തി​ജീ​വി​ത​യു​ടെ വ്യ​ക്തി​ത്വം വെ​ളി​പ്പെ​ടു​ത്ത​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഇ​തേ​കേ​സി​ൽ അ​ഞ്ചാം പ്ര​തി രാ​ഹു​ൽ ഈ​ശ്വ​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

 

 

 

Kerala

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും  

കൊ​ച്ചി: ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ക​ഴി​ഞ്ഞ ദി​വ​സം ത​ള്ളി​യി​രു​ന്നു.

ഇ​തേ തു​ട​ർ​ന്നാ​ണ് ഒ​ളി​വി​ൽ തു​ട​രു​ന്ന പാ​ല​ക്കാ​ട് എം​എ​ൽ​എ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങാ​തെ കോ​ട​തി​യി​ൽ നി​ന്ന് ജാ​മ്യം നേ​ടാ​നാ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ ശ്ര​മം.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം ബ​ലാ​ത്സം​ഗ​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും പ​രാ​തി ന​ൽ​കി​യ​ത് യ​ഥാ​ര്‍​ഥ രീ​തി​യി​ലൂ​ടെ​യ​ല്ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ ഹ​ര്‍​ജി​യി​ലെ വാ​ദ​ങ്ങ​ള്‍. പ​രാ​തി​ക്കാ​രി മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​തെ​ന്നും രാ​ഹു​ൽ ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു.

അ​ന്വേ​ഷ​ണ സം​ഘം രാ​ഹു​ലി​നാ​യി പാ​ല​ക്കാ​ടും ത​മി​ഴ്നാ​ട്ടി​ലും ക​ർ​ണാ​ട​ക​യി​ലും ഊ​ർ​ജി​ത അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഒ​ളി​വി​ലാ​യി​ട്ട് ഇ​ന്നേ​ക്ക് പ​ത്താം ദി​വ​സ​മാ​യി.

Kerala

രാ​ഹു​ൽ​കേ​സ്: എ​ല്ലാ ക​ണ്ണു​ക​ളും ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്; ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച പ​രി​ഗ​ണി​ക്കും

കൊ​ച്ചി: പീ​ഡ​ന​ക്കേ​സി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ ജാ​മ്യാ​പേ​ക്ഷ ശ​നി​യാ​ഴ്ച ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ് കെ.​ബാ​ബു​വി​ന്‍റെ ബെ​ഞ്ച് 32-ാമ​ത്തെ ഐ​റ്റ​മാ​യി​ട്ടാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ക.

ത​നി​ക്കെ​തി​രെ ഉ​യ​ർ​ന്ന ആ​രോ​പ​ണം പീ​ഡ​ന​മാ​യി ക​ണ​ക്കാ​ക്കാ​നാ​കി​ല്ലെ​ന്നും പ​രാ​തി ന​ൽ​കി​യ​ത് യ​ഥാ​ര്‍​ത്ഥ രീ​തി​യി​ലൂ​ടെ​യ​ല്ലെ​ന്നു​മാ​ണ് രാ​ഹു​ലി​ന്‍റെ വാ​ദം. യു​വ​തി മു​ഖ്യ​മ​ന്ത്രി​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

കീ​ഴ്‌​ക്കോ​ട​തി താ​ൻ സ​മ​ർ​പ്പി​ച്ച തെ​ളി​വു​ക​ൾ കൃ​ത്യ​മാ​യി പ​രി​ഗ​ണി​ച്ചി​ല്ല. വി​ധി​യി​ൽ പി​ഴ​വു​ണ്ട്. പ​രാ​തി​ക്കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത പ്ര​കാ​ര​മു​ണ്ടാ​യ​താ​ണ്. വ​ര്‍​ഷ​ങ്ങ​ളോ​ളം നീ​ണ്ടു​നി​ന്ന ബ​ന്ധം ത​ക​ര്‍‌​ന്ന​പ്പോ​ള്‍ പീ​ഡ​ന​ക്കേ​സാ​യി മാ​റ്റി​യ​താ​ണെ​ന്നും ഹ​ര്‍‌​ജി​യി​ൽ രാ​ഹു​ൽ പ​റ​യു​ന്നു.

തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യി​ൽ രാ​ഹു​ൽ സ​മ​ർ​പ്പി​ച്ച മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി​യി​രു​ന്നു. രാ​ഹു​ലി​നെ​തി​രെ പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ക​ളു​ണ്ടെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ് സെ​ഷ​ൻ​സ് കോ​ട​തി ജാ​മ്യാ​പേ​ക്ഷ ഇ​ന്ന​ലെ ത​ള്ളി​യ​ത്.

തു​ട​ർ​ന്ന് രാ​ഹു​ൽ കീ​ഴ​ട​ങ്ങു​മെ​ന്ന് സൂ​ച​ന പ​ര​ന്നി​രു​ന്നു. ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ലി​നെ പി​ടി​കൂ​ടാ​ൻ അ​ന്വേ​ഷ​ണ സം​ഘം ബം​ഗ​ളൂ​രു ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ വ്യാ​പ​ക തെ​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്.

 

 

Kerala

ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ നി​ർ​ബ​ന്ധി​ച്ചു; രാ​ഹു​ൽ പ്ര​ഥ​മ ദൃ​ഷ്ട്യാ കു​റ്റ​ക്കാ​ര​നെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: പീ​ഡ​ന​ക്കേ​സി​ൽ പ്ര​തി​യാ​യ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​ക്കൊ​ണ്ടു​ള്ള തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് പു​റ​ത്ത്. ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ള​ട​ക്കം പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​തെ​ന്ന് കോ​ട​തി ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ഗ​ർ​ഭഛി​ദ്രം ന​ട​ത്താ​ൻ രാ​ഹു​ൽ നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന​തി​ന് പ്ര​ഥ​മ​ദൃ​ഷ്ട്യാ തെ​ളി​വു​ണ്ട്. യു​വ​തി എ​തി​ർ​ത്തു​വെ​ന്ന​തി​നും തെ​ളി​വു​ണ്ട്. രാ​ഹു​ലു​മൊ​ത്തു​ള്ള ന​ല്ല ഭാ​വി ജീ​വി​തം പ​രാ​തി​ക്കാ​രി പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ന്നും പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു.

രാ​ഹു​ലി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്ത് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടാ​മ​ത്തെ എ​ഫ്‌​ഐ​ആ​ർ കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ര​ണ്ടാ​മ​തൊ​രു കേ​സ് വ​ന്ന​തു കൊ​ണ്ട് മാ​ത്രം സ്ഥി​രം കു​റ്റ​വാ​ളി​യാ​ണെ​ന്ന് പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

 

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള; മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ മു​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ എ​സ്. ശ്രീ​കു​മാ​റി​ന്‍റെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി. ഹൈ​ക്കോ​ട​തി സിം​ഗി​ൾ ബെ​ഞ്ചാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

കേ​സി​ലെ ആ​റാം പ്ര​തി​യാ​ണ് എ​സ്. ശ്രീ​കു​മാ​ർ. സ്വ​ർ​ണ​പ്പാ​ളി​ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യ്ക്ക് കൈ​മാ​റാ​ൻ 2019ൽ ​ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ഹ​സ​റി​ൽ ഒ​പ്പ് വെ​ച്ച​യാ​ളാ​ണ് ശ്രീ​കു​മാ​ർ.

ശ്രീ​കു​മാ​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് കേ​സ​ന്വേ​ഷ​ണ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും ജാ​മ്യം ന​ൽ​കു​ന്ന​ത് കേ​സ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കു​മെ​ന്നു​മു​ള്ള അ​ന്വേ​ഷ​ണ സം​ഘ​ത്തി്‍​റെ വാ​ദം പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളി​യ​ത്.

Kerala

അ​തി​ജീ​വി​ത​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യ കേ​സ്; സ​ന്ദീ​പ് വാ​ര്യ​ർ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യ്ക്കെ​തി​രെ പീ​ഡ​ന പ​രാ​തി ന​ൽ​കി​യ യു​വ​തി​യു​ടെ വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ സ​ന്ദീ​പ് വാ​ര്യ​ർ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കോ​ട​തി​യി​ലാ​ണ് സ​ന്ദീ​പ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

കേ​സി​ലെ നാ​ലാം പ്ര​തി​യാ​ണ് സ​ന്ദീ​പ് വാ​ര്യ​ർ. കോ​ട​തി പ​റ​യു​ന്ന ഏ​ത് ഉ​പാ​ധി​യും അം​ഗീ​ക​രി​ക്കും. അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്നും ജാ​മ്യ​ർ​ജി​യി​ൽ പ​റ​യു​ന്നു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​ടെ അ​ഭി​ഭാ​ഷ​ക​നാ​ണ് സ​ന്ദീ​പി​നാ​യും മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി​യ​ത്.

അ​തേ​സ​മ​യം സ​ന്ദീ​പ് വാ​ര്യ​രെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡി​വൈ​എ​ഫ്ഐ പാ​ല​ക്കാ​ട് ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സി.റി​യാ​സു​ദ്ദീ​ൻ ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. നേ​ര​ത്തെ കേ​സി​ൽ രാ​ഹു​ൽ ഈ​ശ്വ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

 

Kerala

രാ​ഹു​ൽ ഒളിവിൽതന്നെ; മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ അ​റ​സ്റ്റി​നു ത​ട​സ​മ​ല്ലെ​ന്ന് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: ഒ​ളി​വി​ൽ ക​ഴി​യു​ന്ന രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ അ​റ​സ്റ്റ് ചെ​യ്യാ​ൻ എ​ല്ലാ ജി​ല്ല​ക​ളി​ലും അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​യു​ടെ നി​ർ​ദേ​ശം. രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​റ​സ്റ്റി​നു ത​ട​സ​മ​ല്ലെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ത​ല​സ്ഥാ​ന​ത്തെ​ത്തി വ​ക്കാ​ല​ത്തി​ൽ ഒ​പ്പി​ട്ടു​വെ​ന്ന പ്ര​ചാ​ര​ണം രാ​ഹു​ലി​നെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്കം വ​ഴി​ത്തെ​റ്റി​ക്കാ​നു​ള്ള ശ്ര​മ​മാ​യാ​ണ് പോ​ലീ​സ് കാ​ണു​ന്ന​ത്.

രാ​ഹു​ൽ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​തി​രി​ക്കാ​ൻ ലു​ക്കൗ​ട്ട് നോ​ട്ടീ​സും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പീ​ഡ​നം ന​ട​ന്ന ഫ്ലാ​റ്റി​ൽ പ​രാ​തി​ക്കാ​രി​യു​മാ​യെ​ത്തി പോ​ലീ​സ് മ​ഹ​സ​ർ രേ​ഖ​പ്പെ​ടു​ത്തി. കൂ​ടു​ത​ൽ സാ​ക്ഷി​ക​ളു​ടെ മൊ​ഴി ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. സീ​ൽ​ഡ് ക​വ​റി​ലാ​യി ഒ​മ്പ​ത് തെ​ളി​വു​ക​ളാ​ണ് പ​രാ​തി​കാ​രി​ക്ക് എ​തി​രെ രാ​ഹു​ൽ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. ബാ​ഹ്യ​പ്രേ​ര​ണ​കൊ​ണ്ടാ​ണ് യു​വ​തി രാ​ഹു​ലി​നെ​തി​രെ പ​രാ​തി ന​ൽ​കി​തെ​ന്നും ഗ​ര്‍​ഭ​ച്ഛി​ദ്രം യു​വ​തി സ്വ​ന്തം ഇ​ഷ്ട​പ്ര​കാ​ര​മാ​ണ് ന​ട​ത്തി​യ​തെ​ന്നു​മ​ട​ക്കം സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളും രേ​ഖ​ക​ളു​മാ​ണ് ന​ൽ​കി​യ​ത്.

ബ​ലാ​ത്സം​ഗം ന​ട​ന്നെ​ന്ന് പ​റ​യു​ന്ന കാ​ല​ത്ത് ഭ​ര്‍​ത്താ​വി​നൊ​പ്പ​മാ​ണ് യു​വ​തി ക​ഴി​ഞ്ഞി​രു​ന്ന​തി​നു​ള്ള തെ​ളി​വു​ക​ളും രാ​ഹു​ൽ ന​ൽ​കി​യ രേ​ഖ​ക​ളി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം. വി​വാ​ഹ ബ​ന്ധം ഒ​ഴി​ഞ്ഞ​പ്പോ​ൾ രാ​ഹു​ൽ ആ​ശ്വ​സി​പ്പി​ക്കാ​നെ​ത്തി​യെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ഒ​രു​മി​ച്ചു ജീ​വി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​ലോ​ഭി​പ്പി​ച്ച് ക്രൂ​ര​മാ​യി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് മൊ​ഴി. ന​ഗ്ന ദൃ​ശ്യ​ങ്ങ​ൾ എ​ടു​ത്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തി വ​രു​തി​യി​ലാ​ക്കി​യെ​ന്നും യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ചു.

Kerala

എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി, ഫോ​ൺ സ്വി​ച്ച് ഓ​ഫ് ; രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ മു​ങ്ങി

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ​തി​നു പി​ന്നാ​ലെ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഒ​ളി​വി​ൽ പോ​യ​താ​യി സൂ​ച​ന. പാ​ല​ക്കാ​ട്ട് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു രാ​ഹു​ൽ. എ​ന്നാ​ൽ പ​രാ​തി വ​ന്ന​തി​നു പി​ന്നാ​ലെ രാ​ഹു​ൽ എ​വി​ടെ​യാ​ണെ​ന്ന വി​വ​ര​മൊ​ന്നു​മി​ല്ല.

അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത നി​ല​യി​ലാ​ണ്. ഒ​രു ഫേ​സ്ബു​ക്ക് കു​റി​പ്പ് മാ​ത്ര​മാ​ണ് പ്ര​തി​ക​ര​ണ​മാ​യി ​വ​​ന്ന​ത്. പാ​ല​ക്കാ​ട്ടെ എം​എ​ൽ​എ ഓ​ഫീ​സ് പൂ​ട്ടി​യ നി​ല​യി​ലാ​ണ്. ഇ​ന്ന് രാ​ത്രി ത​ന്നെ പ​രാ​തി​ക്കാ​രി​യു​ടെ മൊ​ഴി എ​ടു​ക്കാ​നാ​ണ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഒ​രു​ങ്ങു​ന്ന​ത്.

യുവതി പ​രാ​തി ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ക്രൈം​ബ്രാ​ഞ്ച് എ​ഡി​ജി​പി എ​ച്ച്.​വെ​ങ്കി​ടേ​ഷ് മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ടി​രു​ന്നു. ഇ​തി​നി​ടെ രാ​ഹു​ൽ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​ന് ശ്ര​മം ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി​യി​ലെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​നു​മാ​യി അ​ദ്ദേ​ഹം ബ​ന്ധ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് രാ​ഹു​ലി​നെ​തി​രേ ശ​ബ്‌​ദ​രേ​ഖ പു​റ​ത്തു​വ​ന്ന​ത്. പി​ന്നാ​ലെ മൂ​ന്നാം​ക​ക്ഷി​ക​ളു​ടെ പ​രാ​തി​യി​ൽ ക്രൈം​ബ്രാ​ഞ്ച് കേ​സെ​ടു​ത്തു. സ്ത്രീ​ക​ളെ ശ​ല്യം ചെ​യ്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളാ​യി​രു​ന്നു ചു​മ​ത്തി​യി​രു​ന്ന​ത്.

ഇ​ര​യു​ടെ പ​രാ​തി ല​ഭി​ച്ച​തോ​ടെ കേ​സി​ൽ തു​ട​ർ​ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​കും. രാ​ഹു​ലി​ന്‍റെ അ​റ​സ്റ്റും ഉ​ട​നു​ണ്ടാ​കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

Kerala

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സ്; എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ധി ഇ​ന്ന്

 

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ സെ​ക്ര​ട്ട​റി എ​സ്. ജ​യ​ശ്രീ​യു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ ഇ​ന്ന് വി​ധി പ​റ​യും. പ​ത്ത​നം​തി​ട്ട ജി​ല്ലാ കോ​ട​തി​യാ​ണ് കേ​സി​ൽ വി​ധി പ​റ​യു​ക. ഇ​ന്ന് ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് കോ​ട​തി ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ക.

ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നും ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ചാ​ണ് ജ​യ​ശ്രീ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ർ​ജി​യി​ൽ ചൊ​വ്വാ​ഴ്ച വാ​ദം പൂ​ർ​ത്തി​യാ​യി​രു​ന്നു.

National

മുൻകൂർ ജാമ്യം: തർക്കവിഷയം മൂന്നംഗബെഞ്ച് പരിഗണിക്കും

ന്യൂ​​​ഡ​​​ൽ​​​ഹി: ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു കേ​​​സി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യ​​​ത്തി​​​നാ​​​യി സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​തെ ഹൈ​​​ക്കോ​​​ട​​​തി​​​യെ നേ​​​രി​​​ട്ടു സ​​​മീ​​​പി​​​ക്കാ​​​മോ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ മൂ​​​ന്നം​​​ഗ ബെ​​​ഞ്ച് വാ​​​ദം കേ​​​ൾ​​​ക്കും.

ബെ​​​ഞ്ച് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന മു​​​റ​​​യ്ക്ക് കേ​​​സ് വാ​​​ദം കേ​​​ൾ​​​ക്കു​​​ന്ന​​​തി​​​നാ​​​യി മാ​​​റ്റി​​​വ​​​യ്ക്കാ​​​ൻ ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ വി​​​ക്രം നാ​​​ഥ്, സ​​​ന്ദീ​​​പ് മേ​​​ത്ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ ബെ​​​ഞ്ച് ഉ​​​ത്ത​​​ര​​​വി​​​ട്ടു. മു​​​തി​​​ർ​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ സി​​​ദ്ധാ​​​ർ​​​ഥ് ലു​​​ത്ര​​​യെ കേ​​​സി​​​ൽ അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​തെ നേ​​​രി​​​ട്ടു കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച പ്ര​​​തി​​​ക്ക് ജാ​​​മ്യം ന​​​ൽ​​​കി​​​യ​​​തി​​​നെ​​​തി​​​രേ​​​യു​​​ള്ള ഹ​​​ർ​​​ജി​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നി​​​ട​​​യി​​​ലാ​​​ണ് ​​​ന​​​ട​​​പ​​​ടി.

കേ​​​സി​​​ൽ പ്ര​​​തി​​​യു​​​ടെ ജാ​​​മ്യം സു​​​പ്രീം​​​കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു. മ​​​റ്റൊ​​​രു സം​​​സ്ഥാ​​​ന​​​ത്തും ഇ​​​ല്ലാ​​​ത്ത പ​​​തി​​​വ് കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മാ​​​ത്ര​​​മാ​​​ണോ ഉ​​​ള്ള​​​തെ​​​ന്ന് ക​​​ഴി​​​ഞ്ഞ​​​ത​​​വ​​​ണ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ച്ച​​​പ്പോ​​​ൾ ബെ​​​ഞ്ച് ചോ​​​ദി​​​ച്ചി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​ക​​​ൾ ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യു​​​ടെ വി​​​വേ​​​ച​​​നാ​​​ധി​​​കാ​​​ര​​​ത്തെ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു കേ​​​ര​​​ള ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​ഭാ​​​ഷ​​​ക അ​​​സോ​​​സി​​​യേ​​​ഷ​​​ൻ സു​​​പ്രീം​​​കോ​​​ട​​​തി​​​യെ ബോ​​​ധി​​​പ്പി​​​ച്ചു.

Latest News

Corehub Up